മാലിദ്വീപില്‍ അവധി ആഘോഷത്തിലാണ് ‌തപ്സി, ചിത്രങ്ങൾ കാണാം

0
454
Tapasi-Pannu.w
Tapasi-Pannu.w

ചലച്ചിത്രതാരം, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് തപ്സി പന്നു. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുന്‍പ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലിസ്റ്റായിരുന്നു. ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍  എന്നീ പുരസ്‌കാരങ്ങള്‍ നേടിയ മോഡല്‍കൂടിയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം നടി തപ്‌സി പന്നു വീണ്ടും യാത്രയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സഹോദരി ഷഗുനും സുഹൃത്തുക്കള്‍ക്കുമൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് താരം. കടലില്‍ നീന്തിയും ബോട്ടിങ് നടത്തിയും ഊഞ്ഞാലാടിയുമെല്ലാം ആഘോഷമാക്കുകയാണ് താരം. മാലിദ്വീപില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Tapasi Pannu.new

താരത്തിന്റെ മാലിദ്വീപ് സ്‌പെഷ്യല്‍ ബ്രേക്ക്ഫാസ്റ്റാണ് ആരാധകരുടെ മനസു കീഴടക്കുന്നത്. വെള്ള ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ ഇരുന്നുകൊണ്ടാണ് താരം ഭക്ഷണം കഴിക്കുന്നത്. വെക്കേഷന് എത്തിയിട്ടും തന്റെ ഡയറ്റ് മുടക്കാന്‍ താരം തയാറല്ല. പുതിയ ചിത്രം റോഷ്‌നി റോക്കറ്റിനു വേണ്ടിയുള്ള ഡയറ്റ് പ്ലാന്‍ മാലിദ്വീപിലും പിന്തുടരുകയാണ് താരം.

Tapasi Pannu.jp
Tapasi Pannu.jp

ന്യൂട്രിഷനിസ്റ്റ് മുന്‍ ഗനേറിവാലിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് താരത്തിന്റെ ഡയറ്റ്. മുട്ട, അവക്കാഡോ, കൂണ് എന്നിവ ഉള്‍പ്പെട്ട പ്രോട്ടീന്‍ സമ്ബുഷ്ടമാണ് ഭക്ഷണമാണ് താരം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഡയറ്റിനെക്കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയത്.

Tapasi Pannu.j.jp
Tapasi Pannu.j.jp

നിരവധി മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കടലിലേക്ക് കയറിയുള്ള ഭാഗത്തായി ബിക്കിനി ധരിച്ച്‌ ഇരിക്കുന്നതിന്റേയും ഊഞ്ഞാലാടുന്നതിന്റേയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും തപ്‌സിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ്.