പുതിയ തുണിയിൽ നിന്നും കോവിഡ് പകരുമോ ? 24 കാരിക്ക് കോവിഡ് പിടിപ്പെട്ടത് എങ്ങനെ

0
341
Corona-V
Corona-V

തീരെ സുഖമില്ലാതായതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. താൻ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യുന്നയാളാണെന്നും അതിനാൽ പുറത്തുപോയി അസുഖം വരാനുള്ള സാധ്യത കുറവാണെന്നും .പിന്നെ എങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചപ്പോലാണ്  കാര്യം മനസ്സിലായത്.

Kovid-19.jp
Kovid-19.jp

എവിടെ തിരിഞ്ഞാലും കൊറോണയാണെന്നുള്ള അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ലോകം. മാസ്ക് ധരിക്കുക, കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകുക, സാമൂഹ്യ അകലം പാലിക്കുക എന്നിവയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. എന്നാൽ, ഇനിമുതൽ ഷോപ്പിംഗ് നടത്തുമ്പോൾ ഒന്ന് ശ്രദ്ധിക്കണമെന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് പോലും നല്ല ജാഗ്രതയോടെയേ നടത്താവൂ, അല്ലാത്തപക്ഷം കൊറോണ നമ്മുടെ വീടിന്റെ മുറ്റത്തെത്തും.

ഓൺലൈനിൽ ഒരു പുതിയ ജാക്കറ്റ് വാങ്ങിയപ്പോൾ ഒപ്പം കിട്ടിയത് കൊറോണയും. നന്നായി പായ്ക്ക് ചെയ്തെത്തിയ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയത് ഉപയോഗിച്ച ടിഷ്യൂ പേപ്പറും ഒരു പാക്കറ്റ് ച്യൂയിംഗവും. ഏതായാലും പോക്കറ്റിൽ കൈയിട്ടയാൾക്ക് ദിവസങ്ങൾക്കുള്ളിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 24കാരിയായ കിയാര മക്കിൻടോഷിനാണ് ഈ ദുരനുഭവം ഉണ്ടായത്.

Kovid-19.j

ഏകദേശം 1500 രൂപ വിലവരുന്ന ട്രെഞ്ച് കോട്ട് ആയിരുന്നു ഓൺലൈനിൽ പ്രെറ്റി ലിറ്റിൽ തിങ്ങിൽ നിന്ന് ഇവർ ഓർഡർ ചെയ്തത്. വീട്ടിലെത്തിയ പായ്ക്കറ്റ് തുറന്ന് ജാക്കറ്റ് ഇട്ടതിനു ശേഷം പോക്കറ്റിൽ കൈയിട്ടപ്പോളാണ് ഉപയോഗിച്ച ടിഷ്യൂ പേപ്പറും ച്യുയിംഗത്തിന്റെ പായ്ക്കറ്റും ലഭിച്ചത്. ജാക്കറ്റ് ഇട്ടതിനു ശേഷം അടുത്ത 36 മണിക്കൂർ നേരം തനിക്ക് സുഖമില്ലാത്തതായി തോന്നിയെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നും കിയാറ പറഞ്ഞു.

Kovid-19.j.jp
Kovid-19.j.jp

നോർത്ത് ലണ്ടൻ സ്വദേശിയാണ് കിയാറ. മാസങ്ങളായി വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഓൺലൈനിൽ കുറച്ച് സാധനങ്ങൾ വാങ്ങിയപ്പോൾ ഒപ്പം ഒരു ജാക്കറ്റും കൂടെ വാങ്ങുകയായിരുന്നു. കോട്ട് കൈയിൽ കിട്ടിയപ്പോൾ തന്നെ അത് അണിഞ്ഞുനോക്കി. കുറച്ചുനേരം കഴിഞ്ഞാണ് പോക്കറ്റിൽ കൈയിട്ടത്. അപ്പോഴാണ് ഉപയോഗിച്ച ടിഷ്യൂവും ച്യൂയിംഗവും ലഭിച്ചതെന്നും അവർ പറഞ്ഞു. അതിനു ശേഷം തനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും കിയാറ പറഞ്ഞു.

Kovid-19.
Kovid-19.

തീരെ സുഖമില്ലാതായതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. താൻ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യുന്നയാളാണെന്നും അതിനാൽ പുറത്തുപോയി അസുഖം വരാനുള്ള സാധ്യത കുറവാണെന്നും കിയാറ പറയുന്നു. ജാക്കറ്റിൽ നിന്നും അതിനകത്ത് ഉണ്ടായിരുന്ന പോക്കറ്റിൽ നിന്നുമായിക്കും തനിക്ക് അസുഖം വന്നതെന്ന് അവർ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പ്രെറ്റി ലിറ്റിൽ തിങ്സ് പറഞ്ഞു