ഒടുവിൽ ഒളിവിലായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും, അറസ്റ്റ് ഉടനെന്ന് സൂചന

0
434
Bhagyalakshmi.j
Bhagyalakshmi.j

സ്ത്രീകള്‍ക്കെതിരെ അശ്ലിലവും അപകീര്‍ത്തിപരവുമായ യൂട്യൂബ് വീഡിയോ പോസ്റ്റുചെയ്തതിന് വിജയ് പി. നായര്‍ക്കെതിരെ  പൊലീസ് കേസെടുത്തു. ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ മാത്രം ചുമത്തിയാണ് കേസ്. ഒരു മാസം മുന്‍പ് അപ്്ലോഡ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല.

തുടര്‍ന്നാണ് പരസ്യ പ്രതികരണത്തിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുതിര്‍ന്നത്. അതേസമയം വിജയ് പി. നായരെ കൈകാര്യം ചെയ്ത് പ്രതിഷേധിച്ച  ഭാഗ്യലക്ഷ്മിക്കു  സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വിജയ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മോഷണം ഉള്‍പ്പെെടയുള്ള കുറ്റങ്ങള്‍ ചുമത്തി. പ്രതിഷേധിക്കാനെത്തിയവരോട് മോശമായി പെരുമാറായതിന് വിജയിക്കെതിരെ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തു.

Bhagyalakshmi.l
Bhagyalakshmi.l

ഇപ്പോൾ ഇതാ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍. അതേസമയം യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. മൂവരെയും അന്വേഷിച്ച്‌ തമ്ബാനൂര്‍ പോലീസ് വീടുകളില്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പേലീസ് അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചിരിക്കുന്നത്.