പണം ഒരു പ്രോബ്ലമല്ല അഡ്ജസ്റ്റ് ചെയ്യൂവോ, തുറന്ന് പറഞ്ഞു വിന്ദുജ വിക്രമന്‍

0
414
Vindhuja-Vikraman.new
Vindhuja-Vikraman.new

മലയാളത്തിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ താരങ്ങളെയെല്ലാം ഇ ന്നും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. ചന്ദനമഴയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കഥാപാത്രമാണ് സീരിയലിലെ അമൃത. വിവാഹത്തോടെയായിരുന്നു മേഘ്‌ന വിന്‍സെന്റ് ചന്ദനമഴയില്‍ നിന്നും പിന്‍വാങ്ങിയത്.

പകരക്കാരിയായാണ് വിന്ദുജ വിക്രമന്റെ വരവ്. കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പതിയെ വിന്ദുജയ്ക്ക് പിന്തുണയേറുകയായിരുന്നു. ശാലീനത്ത്വം തുളുമ്പുന്ന മുഖവും ചിരിയും കണ്ണുകളും ഒക്കെയായിരുന്നു താരത്തിന്.

Vinduja.jp

 

 

മലയാളത്തില്‍ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് വിന്ദുജ. അഭിനയത്തില്‍ മാത്രമല്ല മോഡലിംഗിലും സജീവമാണ് താരം. തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയായ വിന്ദുജ മ്യൂസിക് ആല്‍ബങ്ങളിലും തിളങ്ങിയിട്ടുണ്ട്. മഴവില്‍ മനോരമയിലെ ആത്മസഖിയിലും, അമൃത ടിവിയിലെ കാളിഖണ്ഡിക എന്ന സീരിയലിലും വിന്ദുജയുടെ വേഷം ശ്രദ്ധേയമായിരുന്നു.

നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് നടി പങ്കുവച്ചത്.

Vindhuja Vikraman

 

“ലേറ്റസ്റ്റ് ഒരു പടത്തിനു വേണ്ടിയായിരുന്നു. ഡീറ്റൈയില്‍സ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിന്‍ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലമല്ലെന്ന് പറഞ്ഞു…” പടമാണ് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാണ് തന്നോട് പറഞ്ഞതെന്നും പടം ആയതു കൊണ്ട് അങ്ങനെ ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉണ്ടോ എന്നൊന്നും തനിക്ക് അറിയില്ലെന്നുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.