ബോളിവുഡ് നടി സനാ ഖാൻ സിനിമ ഉപേക്ഷിച്ചു ആത്മീയതയുടെ പാതയിലേക്ക് പോകുന്നു

0
504
Sana-khan.jp

ബോളിവുഡ് നടിയും ടെലിവിഷൻ താരവുമായ സനാ ഖാൻ സിനിമാ ലോകത്തോട് വിടപറഞ്ഞ് ആത്മീയതയുടെ പാതയിലേക്ക് പോകുന്നവെന്നു  താരം  വ്യക്തമാക്കി സിൽക്ക് സ്മിതയുടെ വേഷം ചെയ്താണ് സന മലയാളികൾക്ക് സുപരിചിതയായത്. പ്രഖ്യാപനത്തിനു പിന്നാലെ നടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കണ്ടവർ അമ്പരന്നിരിക്കുകയാണ്.

Sana-khan
Sana-khan

നൃത്ത സംവിധായകൻ മെൽവിൻ ലൂയിസുമായി സന പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേർപിരിഞ്ഞു.വർഷങ്ങൾ കൊണ്ട് സിനിമാ ലോകം പണവും പ്രശസ്തിയും തന്നു. പക്ഷെ യഥാർത്ഥ ജീവിതം സർവശക്തനായ സ്രഷ്‌ടാവിനെ പിന്തുടരാനുള്ളതാണെന്ന നിലപാടിൽ നടി സന ഖാൻ. സിൽക്ക് സ്മിതയായി വെള്ളിത്തിരയിലെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് സന. ആത്മീയതയിലേക്ക് തിരിയുന്നു എന്ന സനയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം മുതൽ ചർച്ചയായി മാറിയിട്ടുണ്ട്.

Sana Khan.j.j
Sana Khan.j.j

ബോളിവുഡ് താരവും  മോഡലുമായി തിളങ്ങിയ താരം വളരെ പെട്ടെന്നാണ് ഗ്ലാമറിന്റെ ലോകം അവസാനിപ്പിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞത്. 2013ലെ ക്ളൈമാക്സ് എന്ന സിനിമയിൽ സിൽക്ക് സ്മിതയുടെ വേഷം ചെയ്താണ് സന മലയാളത്തിലെത്തുന്നത്. 102 പോസ്റ്റുകളുള്ള സനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 3.4 മില്യൺ ഫോളോവേഴ്സ് ഉണ്ട്. 2016 മുതലുള്ള ചില ചിത്രങ്ങൾ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലും ആത്മീയത വേണമെന്ന നിർബന്ധമുള്ളപോലെയാണ് സന ചിത്രങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

Sana Khan
Sana Khan

സിനിമയുമായി ബന്ധപ്പെട്ടുള്ള സകല പോസ്റ്റും സന ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ എല്ലാ ചിത്രങ്ങളിലും തലമുതൽ പുതച്ചിരിക്കുന്ന സനയെ മാത്രമാണ് കാണാൻ കഴിയുക. മാനവികതയെ സേവിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നു സന. മുൻപൊരിക്കൽ സിനിമാ മേഖലയിലെ ആദ്യ നാളുകളിൽ വിജയം നേടാത്തതിൽ സന നിരാശ പ്രകടിപ്പിച്ചിരുന്നു. ഇനിയിപ്പോൾ തന്റെ പ്രായശ്ചിത്തങ്ങൾ ഈശ്വരൻ കേൾക്കാനായി എല്ലാ സഹോദരീ സഹോദരന്മാരും പ്രാർത്ഥിക്കണമെന്ന് സന അഭ്യർത്ഥിക്കുന്നു.