ബിജെപി ഏറ്റവും കൂടുതൽ വിജയം പ്രതീക്ഷിക്കുന്ന വാർഡുകളിൽ റോസാപ്പൂ ചിഹ്നത്തിൽ അപരൻന്മാർ

0
83
Bjp-
Bjp-

തിരുവനന്തപുരം കോർപ്പറേഷനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള പടയൊരുക്കത്തിലാണ് മൂന്ന് മുന്നണികളും. മിക്ക സ്ഥാനാര്‍ത്ഥികളും നാലാം റൗണ്ട് പ്രചാരണത്തിലാണ്. ഓരോ വാര്‍ഡിലെയും സമുദായബലം, സംഘടനാ ബലം എന്നിവ മാത്രമല്ല, റിബലുകളുടെ ശക്തിയും അപരന്മാര്‍ കൊണ്ടുപോകുന്ന വോട്ടുകളുമെല്ലാം നിര്‍ണായകമാകും.

Thiruvanthapuram..
Thiruvanthapuram..

പ്രാദേശികമായി സമുദായ സംഘടനാ നേതാക്കളെയും ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളെയും ഒപ്പം നിറുത്താന്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ പിന്തുണകൂടി ഉറപ്പാക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. രാത്രി പത്തു കഴിഞ്ഞും പല സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിലാണ്.

Election-2020
Election-2020

പലയിടത്തും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തലവേദനയാകുമ്പോൾ  അപരന്മാര്‍ ഏറ്റവും കൂടുതല്‍ തലവേദനയാകുന്നത് ബിജെപിക്കാണ്. 12 വാ‌ര്‍ഡുകളില്‍ അപര സ്ഥാനാര്‍ത്ഥികള്‍ക്ക് തിര‌ഞ്ഞെടുപ്പ് കമ്മിഷന്‍ റോസാപ്പൂവ് ചിഹ്നം അനുവദിച്ചതോടെ തലവേദന ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ തവണ ജയിച്ചതും ജയപ്രതീക്ഷയുള്ളതുമായ വാര്‍ഡുകളിലാണ് അപരന്മാര്‍ക്ക് റോസാപ്പൂവ് ചിഹ്നമുള്ളത്. താമരയ്‌ക്ക് തൊട്ടടുത്ത് റോസാപ്പൂവ് ചിഹ്നം വരുമ്പോൾ  പേരിലും ചിഹ്നത്തിലും സാമ്യം ഉണ്ടാകും. സ്വാഭാവികമായും വോട്ട് മാറിപ്പോവുകയും തൊട്ടടുത്ത എതിരാളിക്ക് അത് ഗുണമാവുകയും ചെയ്യുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.