ഗവൺമെന്റ് മേഖലയിലെ പ്രവാസികളുടെ സൗജന്യ ചികിത്സ നിയമത്തില്‍ ഭേദഗതി

0
410
Pravasam.new
Pravasam.new

പ്രവാസികളായ സർക്കാർ ജീവനക്കാരുടെ സൗ​ജ​ന്യ ചി​കി​ത്സ സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ല്‍ മാ​റ്റം. സൗ​ജ​ന്യ ചി​കി​ത്സ​യി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ രോ​ഗ​ങ്ങ​ളു​ടെ​യും ശ​സ്​​ത്ര​ക്രി​യ​ക​ളു​ടെ​യും പു​തു​ക്കി​യ പ​ട്ടി​ക തൊ​ഴി​ല്‍ മ​ന്ത്രി ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ക്കി. മു​ഴു​വ​ന്‍ സ​മ​യ ജീ​വ​ന​ക്കാ​ര്‍​ക്കും ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണെ​ന്ന്​ സൗ​ജ​ന്യ ചി​കി​ത്സ സം​ബ​ന്ധി​ച്ച സി​വി​ല്‍ സ​ര്‍​വി​സ​സ്​ നി​യ​മ​ത്തിെന്‍റ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്​​തു​ള്ള ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. നി​ര​വ​ധി രോ​ഗ​ങ്ങ​ള്‍ പു​തി​യ പ​ട്ടി​ക​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്.

Doc
Doc

ഹൃ​ദ​യ​ത്തി​ന്റെ  എ​ല്ലാ​ത​രം രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യും തെ​റാ​പ്യൂ​ട്ടി​ക്ക്​ ക​ത്തീ​റ്റ​ര്‍ ചി​കി​ത്സ​യും, ഹൃ​ദ​യ ശ​സ്​​ത്ര​ക്രി​യ, ല​ങ്​​സ്​ ഫൈ​ബ്രോ​സി​സ്, മ​ള്‍​ട്ടി​പ്പി​ള്‍ സ്​​ക്ലി​റോ​സി​സ്, മു​ഖ​ക്കു​രു, അ​റ്റ​ന്‍​ഷ​ന്‍ ഡെ​ഫി​സി​റ്റ്​ ഹൈ​പ്പ​ര്‍ ആ​ക്​​ടി​വി​റ്റി ഡി​സ്​ ഒാ​ര്‍​ഡ​ര്‍, സ്​​കി​സോ​ഫ്രീ​നി​യ, അ​ള്‍​ൈ​ഷ​മേ​ഴ്​​സ്, മെ​റ്റ​ബോ​ളി​ക്ക്​ രോ​ഗ​ങ്ങ​ള്‍, എ​ല്ലാ ഡെന്‍റ​ല്‍ സേ​വ​ന​ങ്ങ​ളും ചി​കി​ത്സ​യും എ​ന്നി​വ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തേ അ​വ​യ​വ​ദാ​നം, ഹൃ​ദ​യ ശ​സ്​​ത്ര​ക്രി​യ, കാ​ന്‍​സ​റ​സ്​ ട്യൂ​മ​ര്‍, എ​ല്ലാ​ത​രം ഹെ​പ്പ​റ്റൈ​റ്റി​സ്​ തു​ട​ങ്ങി 11 ഇ​നം രോ​ഗ​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

place holder
place holder

സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​തി​ല്‍ നി​ന്ന്​ ഒ​ഴി​വാ​ക്കി​യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യും പു​തു​ക്കി​യി​ട്ടു​ണ്ട്. വാ​ത​രോ​ഗം, സൊ​റി​യാ​സി​സ്, ആ​സ്​​ത്​​മ, റെ​റ്റി​നോ​പ്പ​തി, ഇ​ന്‍​സു​ലി​ന്‍ പോ​ലു​ള്ള പ്ര​മേ​ഹ മ​രു​ന്നു​ക​ള്‍, വൃ​ക്ക ത​ക​രാ​ര്‍ ആ​യ​വ​ര്‍​ക്ക്​ ഡ​യാ​ലി​സി​സി​ന്​ മു​മ്ബു​ള്ള മ​രു​ന്നു​ക​ള്‍, മോട്ടോർ നെ​ര്‍​വ്​ ചി​കി​ത്സ​ക്കാ​യു​ള്ള ബോ​ട്ടു​ലി​നം മ​രു​ന്ന്​ എ​ന്നി​വ ഇ​നി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കി​ല്ല.