വളരെ വില കുറവിൽ ഐപാഡ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

0
454
apple-new-ipad
apple-new-ipad

എല്ലാവർക്കും വാങ്ങാവുന്ന തരത്തിൽ വളരെ കുറവിൽ ഐപാഡ് പതിപ്പ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. ഈ വര്‍ഷം തന്നെ ആപ്പിളിന്റെ ഒമ്പതാം  ശ്രേണിയിലെ ഐപാഡ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ ആപ്പിള്‍ പുറത്തിറക്കിയ മൂന്നാം ശ്രേണിയിലെ ഐപാഡ് എയറിനെ  അടിസ്ഥാനമാക്കിയാവും പുതിയ ഐപാഡിന്റെ രൂപകല്‍പനയെന്നാണ് സൂചന.

APPLE
APPLE

ഈ ഐപാഡിന്റെ ഡിസ്‌പ്ലേ 10.2 ഇഞ്ച് തന്നെ ആയിരിക്കും. എന്നാല്‍ ഐപാഡ് എയറിനേക്കാള്‍ കനം കുറവായിരിക്കും. നിലവിലുള്ള ഐപാഡ് എയറിന് 7.5 മി.മീ കനമുണ്ട്. ഇത് 6.3 മി.മീ ആയി കുറയും. കൂടാതെ നിലവിലുള്ള ഐപാഡ് എയറിന്റെ ഭാരം 490 ഗ്രാം ആണ് ഇത് പുതിയ പതിപ്പില്‍ 460 ആയി കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ipad.new
ipad.new

ഇതില്‍ ടച്ച്‌ ഐഡി ഹോം ബട്ടനും ലൈറ്റ്‌നിങ് പോര്‍ട്ടും ഉണ്ടാവും. പൂര്‍ണമായും ലാമിനേറ്റ് ചെയ്ത ഡിസ്‌പ്ലേ, ആന്റി റിഫ്‌ളക്ടിവ് കോട്ടിങ്, പി3 വൈഡ് കളര്‍ പിന്തുണ, ട്രൂടോണ്‍ എന്നിവയും ഐപാഡിന്റെ സവിശേഷതകളാവും. അതേസമയം എ-സീരീസ് പ്രൊസസര്‍ ചിപ്പില്‍ സുപ്രധാന പരിഷ്‌കാരങ്ങളുണ്ടാവുമെന്നും ടിപ്പോര്‍ട്ട് സൂചിപ്പിച്ചു. നിലവില്‍ ഐപാഡിന്റെ ഏറ്റവും കുറഞ്ഞ വില 329 ഡോളറാണ്. പുതിയ ഐപാഡിന് 299 ഡോളറിലേക്ക് വിലകുറയുമെന്നാണ് സൂചന.