മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണം ഇവയാണോ ?

0
410
Head-pain
Head-pain

ഓ​രോ​രു​ത്ത​രി​ലും കൊ​ടി​ഞ്ഞി ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളും വി​ഭി​ന്ന​മാ​ണ്. ഒ​രാ​ളി​ല്‍ മൈ​ഗ്ര​ന്‍ ഉ​ണ്ടാ​കാ​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ പ്ര​വ​ണ​ത​യു​ണ്ടെ​ങ്കി​ല്‍ അ​ത് പെ​ട്ടെ​ന്ന് തീ​വ്ര​മാ​കു​ന്ന​തും സ​വി​ശേ​ഷ​ത​രം ട്രി​ഗ​റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്.

ശബ്ദവും വെളിച്ചവും

ഗ്രി​ഗ​റു​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത് ആ​ര്‍​ത്ത​വം, സ്ട്രെ​സ്, ത​ള​ര്‍​ച്ച, കൂ​ടു​ത​ല്‍ ഉ​റ​ങ്ങു​ന്ന​തും കു​റ​ച്ച്‌ ഉ​റ​ങ്ങു​ന്ന​തും, വി​ശ​ന്നി​രി​ക്കു​ക, സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​ക, ദീ​ര്‍​ഘ​യാ​ത്ര​ക​ള്‍, അ​മി​ത​മാ​യ പ്ര​കാ​ശ​കി​ര​ണ​ങ്ങ​ള്‍, ശ​ബ്ദ​കോ​ലാ​ഹ​ലങ്ങ​ള്‍, അ​മി​താ​യാ​സം, ദീ​ര്‍​ഘ​നേ​രം ടി​വി കാ​ണു​ക, വെ​യി​ല​ത്തു​ന​ട​ക്കു​ക, ചി​ല​ത​രം ഗ​ന്ധ​ങ്ങ​ള്‍, ലൈം​ഗി​ക​ബ​ന്ധം(​ര​തി​മൂ​ര്‍​ച്ഛ), ഋ​തു​ഭേ​ദ​ങ്ങ​ള്‍, പെ​ര്‍​ഫ്യൂ​മു​ക​ള്‍, ചു​മ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്.

ചോക്ലേറ്റ് ചിലരില്‍…

ചി​ല​ത​രം ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ട്രി​ഗ​റു​ക​ളാ​ണ്. കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​വ​രി​ല്‍ പ​ത്തു ശ​ത​മാ​നം പേ​ര്‍​ക്കും ഇ​ത്ത​രം ആ​ഹാ​ര​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ വി​ന​യാ​കു​ന്നു. ചോ​ക്ലേ​റ്റു​ക​ള്‍, ചീ​സ്, മ​ദ്യം (പ്ര​ത്യേ​കി​ച്ച്‌ ചു​വ​ന്ന വൈ​ന്‍), നാ​ര​ങ്ങ, കാ​പ്പി​യി​ലെ ക​ഫീ​ന്‍, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ള്ള അ​ജി​നോ​മോ​ട്ടോ, നൈ​ട്രേ​റ്റു​ക​ളും അ​സ്പ്പ​ര്‍​ട്ടേ​റ്റും അ​ട​ങ്ങി​യി​ട്ടു​ള്ള ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ല കാ​ഠി​ന്യ​ത്തി​ല്‍ മൈഗ്രേന് ഉ​ത്തേ​ജ​ക ഘ​ട​ക​ങ്ങ​ളാ​കു​ന്നു.

shutterstock
shutterstock

പരിഹാരവും വ്യക്തിപരം

ഓ​രോ​രു​ത്ത​ര്‍​ക്കും ഹാ​നി​ക​ര​മാ​യ ട്രി​ഗ​റു​ക​ള്‍ ക​ണ്ടു​പി​ടി​ച്ച്‌ അ​വ​യെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മൈ​ഗ്രേനു​ള്ള ആ​ദ്യ ചി​കി​ത്സാ പ​ദ്ധ​തി. ഓ​രോ ദി​വ​സ​വും ചെ​യ്യു​ന്ന ദി​ന​ച​ര്യ​ക​ളു​ടെ​യും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക. പി​ന്നീ​ട് കൊ​ടി​ഞ്ഞി ഉ​ണ്ടാ​യ ദി​വ​സ​ങ്ങ​ളി​ല്‍ എ​ന്തൊ​ക്കെ ചെ​യ്തു​വെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ക. അ​ങ്ങ​നെ താ​ങ്ക​ള്‍​ക്ക് ഹാ​നി​ക​ര​മാ​യ ഉ​ത്തേ​ജ​ക ഘ​ട​ങ്ങ​ളെ​പ്പ​റ്റി മ​ന​സി​ലാ​ക്കാ​നാ​വും. അ​വ കൃ​ത്യ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ ഉ​ദ്യ​മി​ക്കു​ക.

സ്ത്രീകളില്‍

പു​രു​ഷന്മാരെ അ​പേ​ക്ഷി​ച്ച്‌ സ്ത്രീ​ക​ള്‍​ക്കു ത​ന്നെ​യാ​ണ് കൊ​ടി​ഞ്ഞി കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന​ത്. ഏ​ഴു ശ​ത​മാ​നം പു​രു​ഷന്മാര്‍​ക്ക് മൈഗ്രേന്‍ ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണു​ന്പോ​ള്‍ ഇ​തു സ്ത്രീ​ക​ളി​ല്‍ 27 ശ​ത​മാ​നം പേ​ര്‍​ക്കും ഉ​ണ്ടാ​കു​ന്നു. ഏ​ക​ദേ​ശ ക​ണ​ക്കു​പ​റ​ഞ്ഞാ​ല്‍ 3:1 എ​ന്ന​താ​ണ് സ്ത്രീ ​പു​രു​ഷ അ​നു​പാ​തം. കൗ​മാ​ര​മെ​ത്തു​ന്ന​തി​ന് മുൻപ് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് മൈഗ്രേന്‍ കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ല്‍ ആ ​പ്രാ​യം ക​ഴി​ഞ്ഞാ​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ന്നെ മു​ന്നി​ല്‍. നാ​ല്പ​തു വ​യ​സു​വ​രെ മൈഗ്രേനു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ ​പ്രാ​യം ക​ഴി​ഞ്ഞ് സാ​ധ്യ​ത കു​റ​ഞ്ഞു​വ​രും.

ആ​ര്‍​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ത്രൈണ ഹോ​ര്‍​മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലാ​ണ് സ്ത്രീ​ക​ളി​ല്‍ പു​രു​ഷന്മാരെ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി മൈ​ഗ്രേ​നു​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. സ്ട്രെ​സ്, ഉ​ത്ക​ണ്ഠ, വി​ഷാ​ദാ​വ​സ്ഥ, ദാ​ന്പ​ത്യ​പ്ര​ശ്ന​ങ്ങ​ള്‍ ഇ​വ​യൊ​ക്കെ ത​ര​ണം ചെ​യ്യാ​നു​ള്ള സ്ത്രീ​ക​ളു​ടെ ക​ഴി​വു​കു​റ​വു​ത​ന്നെ മ​റ്റൊ​രു കാ​ര​ണം. ഏ​തു നി​സാ​ര സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​കു​ന്പോ​ള്‍ പോ​ലും അ​വ മൈ​ഗ്രേനില്‍ ക​ലാ​ശി​ക്കു​ന്ന സ്ത്രീ​ക​ളു​ണ്ട്.

my
my

ഛര്‍ദിക്കു പിന്നില്‍

മൈ​ഗ്രേ​നു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ബ്രെ​യി​ന്‍ സ്റ്റെ​മി​ലെ സ​വി​ശേ​ഷ​ഭാ​ഗ​ങ്ങ​ള്‍ അ​സാ​ധ​ര​ണ​മാ​യി ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്നു. തന്മൂലം ഓ​ക്കാ​ന​വും ഛര്‍​ദി​യും ഉ​ണ്ടാ​കു​ന്നു. ചി​ല​ര്‍​ക്ക് ഛര്‍​ദി​ക്കു​ശേ​ഷം ത​ല​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച്‌ കു​ട്ടി​ക​ളി​ല്‍ മ്രൈ​ഗേ​ന്‍ ശ​മി​പ്പി​ക്കാ​നു​ള്ള ഒ​രു സ​ഹാ​യ ഘ​ട​ക​മാ​യി​ട്ടാ​ണ് ഛര്‍​ദി ഉ​ണ്ടാ​കു​ന്ന​ത്.

വിവരങ്ങള്‍ – ഡോ. ​ശു​ഭ ജോ​ര്‍​ജ് ത​യ്യി​ല്‍ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.