ഉണ്ണിമുകുന്ദനും സ്വാസികയും പ്രണയത്തിലാണോ ? യഥാർത്ഥത്തിൽ എന്താണ് സംഭവം

0
533
new-movie
new-movie

മലയാളത്തിന്റെ യുവതാരം  ഉണ്ണി മുകുന്ദനുമായി പിരിയാൻ പറ്റാത്തരീതിയിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളോട് പ്രതികരിച്ച്  നടി സ്വാസിക. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പിൽ നിന്നാണ് ഗോസിപ്പ് പ്രചരിച്ചു തുടങ്ങിയതെന്നും അതു സത്യമല്ലെന്നും താരം പറയുന്നു. മഴവിൽ മനോരമയിലെ ‘ഒന്നും ഒന്നും മൂന്നി’ല്‍ പങ്കെടുത്ത് മനസ്സ്.

unni-swasika
unni-swasika

ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളോടും കഠിനപ്രയത്നം ചെയ്യുന്ന ശൈലിയോടും തോന്നിയ ഇഷ്ടം പ്രകടിപ്പിക്കാൻ ‘‘Fell in love with him once again.., Crush Forever’’ എന്നു പോസ്റ്റിന്റെ അവസാനം കുറിച്ചിരുന്നു. ഇതിൽ നിന്നാണ് എല്ലാം പ്രചരിച്ചതെന്ന് സ്വാസിക വ്യക്തമാക്കി.

‘സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുെട മാമാങ്കം സിനിമ കണ്ടിട്ട് ഞാൻ ഫെയ്സ്ബുക്കിൽ ഒരു സാധാരണ രീതിയിൽ ഒരു പോസ്റ്റിട്ടു. ഞങ്ങൾ മുൻപ് ഒറീസ എന്ന ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.

unni
unni

ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോള്‍ എനിക്ക് വാചാലയാകാൻ തോന്നി. ഉണ്ണിയുടെ കഠിനപ്രയത്നത്തിന് നല്ലൊരു ഫലം കിട്ടി, വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്.’ Fell in love’ എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്നേഹമാണ് ഉദ്ദേശിച്ചത്. അല്ലാതെ ഉണ്ണിയോടുള്ള തോന്നിയ  പ്രണയംമല്ല