സെക്സ് ജീവിതത്തിൽ നിങ്ങൾ സംത്യപ്തിരാണോ ? പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാൻ പങ്കാളികൾ തയ്യാറാകണം!

0
559
Life..
Life..

എല്ലാവരുടെയും കുടുംബ ജീവിതത്തിൽ സെക്സിന് അതിന്റെതായ പ്രാധാന്യമുണ്ട് അതുകൊണ്ട് തന്നെ മിക്ക ദമ്പതികളും പറയാറുള്ള കാര്യമാണ് സെക്സ് ജീവിതം      ആസ്വദിക്കാനാകുന്നില്ല എന്ന്. അതിന് ആദ്യം ചെയ്യേണ്ടത് പങ്കാളികൾ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കുകയാണ് വേണ്ടത്.സെക്സ് ജീവിതം ആസ്വാദ്യമാക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.സെക്സിന്റെ കാര്യത്തില്‍ ഇരുപങ്കാളികള്‍ക്കും തുല്യസ്ഥാനമാണെന്ന കാര്യം ഇരുവരും മനസിലാക്കേണ്ടത് വളരെ  അത്യാവശ്യമാണ്. ഇരുവരുടേയും ഒരുപോലുള്ള സഹകരണം, താല്‍പര്യം എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

Life
Life

സെക്സ് എന്ന് പറയുന്നത് ഒരാളുടെ മാത്രം ഇഷ്ടമാണെന്നും താൽപ്പര്യമാണെന്നും ഉത്തരവാദിത്വമാണെന്നും കരുതാൻ പാടുള്ളതല്ല. പതിവുശൈലികള്‍ എല്ലാവര്‍ക്കും മടുപ്പുള്ളവാക്കും. സ്വന്തം ശരീരത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഉള്ള കുറ്റബോധവും ആത്മവിശ്വാസക്കുറവുമെല്ലാം പലപ്പോഴും സെക്‌സില്‍ നിന്നും പിന്‍വലിയാനും സെക്‌സ് നല്ല രീതിയില്‍ ആസ്വദിക്കുന്നതിനും തടസം നില്‍ക്കും.സെക്സിൽ പ്രധാനമായി വേണ്ടത് പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയമാണ്. അവരുടെ താല്‍പര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിന് മടികാണിക്കേണ്ട ആവശ്യമില്ല.

sexual-disoreder
sexual-disoreder

സെക്സിനോട് മനസില്‍ കുറ്റബോധമുണ്ടാകേണ്ടതില്ല. ഇത് മോശമാണെന്ന ധാരണ പലപ്പോഴും സെക്‌സ് സുഖം ആസ്വദിക്കുന്നതിനു തടസം നിന്നേക്കാം.
സെക്സിനു തടസമായി നില്‍ക്കുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണണം.ഇക്കാര്യം തുറന്നു പറയാനോ ഡോക്ടറുടെ സഹായം തേടാനോ മടികാണിക്കേണ്ട കാര്യവുമില്ല ആഴ്ചയിലൊരിക്കലെങ്കിലും പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാൻ ശ്രമിക്കണം. പങ്കാളിയുമായുള്ള സാമൂഹികവും,വൈകാരികവുമായ ബന്ധം നിലനിര്‍ത്തിയാല്‍ മാത്രമേ സമ്പൂര്‍ണ്ണമായ ലൈംഗികജീവിതവും സാധിക്കുകയുള്ളൂ.