പക്ഷിപ്പനി ഉള്ളത് കൊണ്ട് ഇറച്ചിയും മുട്ടയും കഴിക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണോ നിങ്ങൾ ?

0
404
meet-and-egg
meet-and-egg

പക്ഷിപ്പനി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാജ വാര്‍ത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുട്ടയും ഇറച്ചിയും ഒന്നും കഴിക്കാന്‍ പാടില്ലെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ട എന്നാണ് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിരിക്കുന്നത്. നന്നായി പാകം ചെയ്ത മുട്ടയും ഇറച്ചിയും കഴിക്കാം എന്നാണു നിര്‍ദ്ദേശം. പകുതി വേവിച്ച മുട്ടയും മാംസവും ഒഴിവാക്കണമെന്നും മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുന്നതിനെതിരെ വ്യാജ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണ്.

bird-flu.
bird-flu.

ബുള്‍സ്‌ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാമെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ റെനി ജോസഫ് പറഞ്ഞു.പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം.തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും.ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈകള്‍ കഴുകി വൃത്തിയാക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.