2 മിനിറ്റിനുള്ളില്‍ 2 ലക്ഷം വരെ ലഭിക്കുന്ന പേടിഎം വ്യക്തിഗത ലോൺ

0
368
paytm.new.loan
paytm.new.loan

രാജ്യത്തിലെ ഒരു ഇ-കൊമേഴ്‌സ് പേയ്‌മെന്റ് സംവിധാനവും ഡിജിറ്റൽ വാലറ്റ് കമ്പനിയുമാണ് പേടിഎം.പേടിഎം 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്, കൂടാതെ മൊബൈൽ റീചാർജുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, യാത്ര, സിനിമകൾ, ഇവന്റ് ബുക്കിംഗ് എന്നിവ പോലുള്ള ഓൺലൈൻ ഉപയോഗ സേവനങ്ങളും, പലചരക്ക് കടകൾ, പച്ചക്കറി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ്, ടോളുകൾ തുടങ്ങി അനവധി നിരവധി ആവശ്യങ്ങൾക്ക് പേടിഎം ഇന്ന് ഉപയോഗിക്കുന്നു.

Money
Money

ഇപ്പോൾ ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം വ്യക്തിഗത വായ്പാ സംവിധാനം ഒരുക്കുന്നു. പത്ത് ലക്ഷത്തിലേറെ വരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കുമ്പോൾ തന്നെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന വിധം 24 മണിക്കൂറും 365 ദിവസവും സേവനം ലഭ്യമാക്കും.പേടിഎം സാങ്കേതിക സഹായമാകും ലഭ്യമാക്കുക. പണം നല്‍കുന്നത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമായിരിക്കും. ഇതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

paytm-add-money
paytm-add-money

ഭൗതിക രേഖകളൊന്നും ആവശ്യമില്ലാതെ പൂര്‍ണമായും ഡിജിറ്റലായി തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനും പണം നേടാനുമാവും എന്നതാണ് പേടിഎം സംവിധാനത്തിന്റെ സവിശേഷത.പ്രൊഫഷണല്‍സിനും ശമ്പളം വാങ്ങുന്ന സ്വകാര്യ-സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് വായ്പ ലഭിക്കുക. 18 മുതല്‍ 36 മാസം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. ഇഎംഐ ഇതിനെ ആശ്രയിച്ചിരിക്കും. പേടിഎം ആപ്പിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന വിഭാഗത്തിലെ പേര്‍സണല്‍ ലോണ്‍ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഈ സംവിധാനം ഉപയോഗിക്കാനാവും.