വിവാദങ്ങൾക്ക് വിട നൽകി വര്‍ത്തമാനം തീയറ്ററിലേക്ക്

0
383
varthamanam-new-film
varthamanam-new-film

വിവാദങ്ങൾക്ക് വിട നൽകി സിദ്ധാര്‍ത്ഥ് ശിവ പാര്‍വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുകയാണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച്‌ ഗവേഷണം നടത്താനായി ഡെല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം.

New-Film
New-Film

സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം.ക്യാമറ: അഴകപ്പന്‍, ഗാനരചന: റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍. പശ്ചാത്തല സംഗീതം: ബിജിപാല്‍. പി.ആര്‍.ഒ: പി.ആര്‍.സുമേരന്‍.