ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്ര​വാ​സികൾക്ക് വോട്ട് ചെയ്യാൻ സാധിക്കുമോ ?

0
372
Postel-Vote
Postel-Vote

ഗ​ള്‍​ഫ്​ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ത​പാ​ല്‍ വോ​ട്ടി​ന്​ സൗ​ക​ര്യ​മൊ​രു​ക്കും.കേ​ര​ളം അ​ട​ക്കം മാ​സ​ങ്ങ​ള്‍​ക്ക​കം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ലെ പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍​ക്ക്​ ഈ ​രീ​തി​യി​ല്‍ വോ​ട്ടി​ങ്​ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യേ​ക്കും.പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തി​ന്​ വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ മു​റ​വി​ളി ഉ​യ​ര്‍​ത്തി​യ​ത്​ ഗ​ള്‍​ഫ്​ നാ​ടു​ക​ളി​ലെ പ്ര​വാ​സി​ക​ളാ​ണ്. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​ല​ക്​​ട്രോ​ണി​ക്​ പോ​സ്​​റ്റ​ല്‍ വോ​ട്ട്​ സ​​മ്ബ്ര​ദാ​യം തു​ട​ങ്ങാ​നു​ള്ള സ​ന്ന​ദ്ധ​ത തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍ നി​യ​മ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ്​ പു​തി​യ നി​ര്‍​ദേ​ശം.

1200px-Luxembourg_Referendum_2015_Postal_vote
1200px-Luxembourg_Referendum_2015_Postal_vote

ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കു​ന്ന ഗ​ള്‍​ഫി​ത​ര രാ​ജ്യ​ങ്ങ​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​പാ​ല്‍ വോ​ട്ട്​ പ​രീ​ക്ഷി​ക്കാ​മെ​ന്നാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെ  അ​ഭി​പ്രാ​യം. ഈ ​സ​മീ​പ​നം തു​ട​ര്‍​ന്നാ​ല്‍ ഗ​ള്‍​ഫി​ലെ പ്ര​വാ​സി​ക​ള്‍​ക്ക്​ ​ഭാ​വി​യി​ലും​ വോ​ട്ടു​ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഭാ​വി​യി​ലും നി​ല​നി​ല്‍​ക്കും.യു.​എ​സ്, കാ​ന​ഡ, ഫ്രാ​ന്‍​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ന്‍​ഡ്​, ജ​പ്പാ​ന്‍, ആ​സ്​​ട്രേ​ലി​യ, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഇ-​ത​പാ​ല്‍ വോ​ട്ട്​ ന​ട​പ്പാ​ക്കാ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നോ​ട്​ പ​റ​ഞ്ഞ​ത്. ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ ഇ​തി​ന്​ ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​മെ​ങ്കി​ലും, ന​ട​ത്തി​പ്പി​നു വേ​ണ്ട ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍ നി​യോ​ഗി​ക്ക​ണം.

voting..
voting..

ഇ-​ത​പാ​ല്‍ വോ​ട്ട്​ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ഇ​ങ്ങ​നെ​യാ​ണ്​: തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്​​ഞാ​പ​നം ഇ​റ​ങ്ങി അ​ഞ്ചു ദി​വ​സ​ത്തി​ന​കം താ​ല്‍​പ​ര്യ​മു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ ബ​ന്ധ​പ്പെ​ട്ട മ​ണ്ഡ​ല​ത്തി​ലെ റി​​ട്ടേ​ണി​ങ്​ ഓ​ഫി​സ​റെ വി​വ​ര​മ​റി​യി​ക്ക​ണം. അ​ത​നു​സ​രി​ച്ച്‌​ ഇ​ല​ക്​​ട്രോ​ണി​ക്​ ബാ​ല​റ്റ്​ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ല്‍ ല​ഭ്യ​മാ​ക്കും. അ​വി​ടെ​യെ​ത്തു​ന്ന അ​പേ​ക്ഷ​ക​ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ബാ​ല​റ്റ്​ പേ​പ്പ​ര്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​ത്​ ന​ല്‍​കും. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി, നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള ഡി​ക്ല​റേ​ഷ​നി​ല്‍ ഒ​പ്പു​വെ​ച്ച്‌​ തി​രി​ച്ചേ​ല്‍​പി​ക്ക​ണം. അ​ത്​ മു​ദ്ര​വെ​ച്ച ക​വ​റി​ലാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ര്‍​ക്ക്​ അ​യ​ക്കും.

Local Election
Local Election

ഇ​പ്പോ​ള്‍ സൈ​നി​ക​ര്‍​ക്ക് മാ​ത്ര​മാ​ണ്​  ഇ-​ത​പാ​ല്‍ വോ​ട്ട്​ ​സം​വി​ധാ​നംമുള്ളത്. ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​ത്തി​ല്‍ കി​ട്ടു​ന്ന ബാ​ല​റ്റ്​ പേ​പ്പ​റി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി ത​പാ​ല്‍ മാ​ര്‍​ഗം തി​രി​ച്ച​യ​ക്കു​ന്ന​താ​ണ്​ ഈ ​രീ​തി. ഇ​ന്ന​ത്തെ നി​ല​ക്ക്​ ഇ-​ത​പാ​ല്‍ വോ​ട്ട്​ പ​ദ്ധ​തി ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍ മു​ന്നോ​ട്ടു നീ​ക്കി​യാ​ല്‍ കേ​ര​ള​ത്തി​നു പു​റ​മെ പ​ശ്ചി​മ ബം​ഗാ​ള്‍, അ​സം, പോ​ണ്ടി​ച്ചേ​രി, ത​മി​ഴ്​​നാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റി​യൊ​രു പ​ങ്ക്​ പ്ര​വാ​സി​ക​ള്‍​ക്ക്​ മാ​ത്ര​മാ​ണ്​ വോ​ട്ടു​ചെ​യ്യാ​ന്‍ അ​വ​സ​രം കി​ട്ടു​ക.പ്ര​വാ​സി​ക​ള്‍​ക്ക്​ ഇ-​ത​പാ​ല്‍ വോ​ട്ടിന്​ 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​പ്പു ച​ട്ടം മാ​ത്രം ഭേ​ദ​ഗ​തി ചെ​യ്​​താ​ല്‍ മ​തി​യെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ പ്രോ​ക്​​സി വോ​ട്ട്​ (മു​ക്​​ത്യാ​ര്‍ വോ​ട്ട്) സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ​ര്‍​ക്കാ​ര്‍ ബി​ല്‍ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​ത്​ ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ​യു​ടെ കാ​ലാ​വ​ധി തീ​ര്‍​ന്ന​തോ​ടെ ലാ​പ്​​സാ​യി​രു​ന്നു