ഏറ്റവും വിലകുറഞ്ഞ പ്ലാനുകളുമായി വിഐ

0
396
VI-New-Plan
VI-New-Plan

ഉപഭോക്താക്കൾക്കായി വില കുറഞ്ഞ പ്ലാനുകളുമായി വിപണിയിൽ സജീവമാവുകയാണ് വി ഐ . ഉപഭോക്താക്കൾക്കായി പുതിയ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിച്ചുകൊണ്ടിരിക്കുന്ന വിഐ കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ 100 രൂപയിൽ താഴെ വിലയുള്ള രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ചു. 59 രൂപ, 65 രൂപ നിരക്കുകളിലാണ് വിഐയുടെ പുതിയ പ്ലാനുകൾ.

വിഐ അവതരിപ്പിച്ച രണ്ട് പ്ലാനുകളിൽ ആദ്യത്തേത് 59 രൂപ വിലയുള്ള പ്ലാനാണ്. 30 മിനിറ്റ് ലോക്കൽ, റോമിംഗ്, നാഷണൽ കോളുകൾ സൌജന്യമായി നൽകുന്ന പ്ലാനാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. കോളിംഗ് ആനുകൂല്യങ്ങളല്ലാതെ ഈ പ്ലാൻ മറ്റ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ഈ പ്ലാൻ നൽകുന്ന സർവ്വീസ് വാലിഡിറ്റിയാണ് പ്രധാന ആനുകൂല്യം.

VI
VI

65 രൂപയുടെ പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. 100 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഇന്റർനെറ്റ് ആനുകൂല്യത്തിനൊപ്പം 52 രൂപ ടോക്ക് ടൈമും ഈ പ്ലാനിലൂടെ ലഭിക്കും. ചെന്നെയിൽ 24 മണിക്കൂറിനിടെ 10 മിനിറ്റ് സൌജന്യ കോളുകൾ ലഭിക്കുന്ന 25 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് 59 രൂപ, 65 രൂപ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടെക് ഓൺലി റിപ്പോർട്ട് ചെയ്യുന്നു.

100 രൂപയിൽ താഴെയുള്ള വിലയിൽ അഞ്ച് പ്ലാനുകളാണ് വിഐ പ്രധാനമായും നൽകുന്നത്. ഇതിൽ ഡാറ്റാ പ്ലാനുകൾ, ഒരു ടോക്ക് ടൈം പായ്ക്ക് എന്നിവ ഉൾപ്പെടുന്നു. ആദ്യത്തെ പ്ലാനിന് 39 രൂപയാണ് വില. 100 എം‌ബി ഡാറ്റയും 14 ദിവസത്തേക്ക് 30 രൂപ ടോക്ക് ടൈമും നൽകുന്ന പ്ലാനാണ് ഇത്. ഇതിനൊപ്പം തന്നെ 49 രൂപയുടെ മറ്റൊരു പ്ലാനും വിഐ നൽകുന്നുണ്ട്. 300 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്ന ഈ പ്ലാൻ 38 രൂപ ടോക്ക്ടൈം ആണ് നൽകുന്നത്.

vi-introduced-rs-59-and-rs-65-prepaid-plans-2
vi-introduced-rs-59-and-rs-65-prepaid-plans-2

49 രൂപയുടെ പ്ലാൻ കമ്പനിയുടെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴി റീചാർജ് ചെയ്താൽ 200 എംബി ഡാറ്റ അധികമായി ലഭിക്കും. 79 രൂപയുടെ പ്ലാൻ 400 എം‌ബി ഡാറ്റയും 28 ദിവസത്തേക്ക് 64 രൂപ ടോക്ക്ടൈമും നൽകുന്ന പ്ലാനാണ്. ഈ പായ്ക്ക് വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ റീചാർജ് ചെയ്താലും 200 എംബി ഡാറ്റ അധികമായി ലഭിക്കും.

95 രൂപയുടെ മറ്റൊരു പ്ലാനും വിഐ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാൻ 200 എം‌ബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം 74 രൂപ ടോക്ക്ടൈമും നൽകുന്നു. ഈ പ്ലാൻ വെബ്സൈറ്റ് വഴി റീചാർജ് ചെയ്താലും 200 എംബി ഡാറ്റ അധികമായി ലഭിക്കും.

vi-introduced-rs-59-and-rs-65-prepaid-plans-3vi-introduced-rs-59-and-rs-65-prepaid-plans-3
vi-introduced-rs-59-and-rs-65-prepaid-plans-3

വിഐയ്ക്ക് നിരവധി ഡാറ്റ വൌച്ചറുകളുണ്ട്. 16 രൂപ, 48 രൂപ, 98 രൂപ എന്നിവയാണ് 100 രൂപയിൽ താഴെ വിലയുള്ള ഡാറ്റ വൌച്ചറുകൾ. ഇതിൽ 16 രൂപ വൌച്ചർ ഒരു ജിബി ഡാറ്റ 24 മണിക്കൂറേക്ക് നൽകുന്നു. 48 രൂപ വൌച്ചർ മൂന്ന് ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകുന്നു. 98 രൂപയുടെ വൌച്ചർ 28 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് നൽകുന്നത്. ഇവ കൂടാതെ 10 രൂപ, 20 രൂപ, 30 രൂപ, 50 രൂപ, 100 രൂപ നിരക്കുകളിൽ ടോക്കടൈം പ്ലാനുകളും വിഐ നൽകുന്നുണ്ട്.