സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറുന്നു, 476പഞ്ചായത്തിലും 102 ബ്ലോക്കിലും മുന്നില്‍

0
341

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍. വോട്ടെണ്ണി ആദ്യ മിനിറ്റുകളിലാണ് എല്‍ഡിഎഫിന് അനുകൂലമായി ഫലസൂചനകള്‍ പുറത്തു വരുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എല്‍ഡിഎഫ് 19 യുഡിഎഫ് 4, എന്‍ഡിഎ 5 എന്നിങ്ങനെയാണ് വാര്‍ഡുകളില്‍ മുന്നണികള്‍ മുന്നിട്ടു നില്‍ക്കുന്നത്.

കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നില്‍. വോട്ടെണ്ണി ആദ്യ മിനിറ്റുകളിലാണ് എല്‍ഡിഎഫിന് അനുകൂലമായി ഫലസൂചനകള്‍ പുറത്തു വരുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഒരു വാര്‍ഡില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നില്‍. വോട്ടെണ്ണി ആദ്യ മിനിറ്റുകളിലാണ് എന്‍ഡിഎയ്ക്ക് അനുകൂലമായി ഫലസൂചനകള്‍ പുറത്തു വരുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രണ്ട് വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു. മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നില്‍, ഒഞ്ചിയത്ത് എല്‍ഡിഎഫ് മുന്നിലെത്തി.. മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്നേറ്റം