ഏഴാം ആനിവേഴ്സറിയിൽ ആരാധകർക്ക് കിടിലൻ ഓഫറുകൾ സമ്മാനിച്ച് OnePlus

0
450

ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിപണിയിലേക്ക് കാലെടുത്തു വെച്ചൊരു സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനി അധികം വൈകാതെ തന്നെ ആഗോള തലത്തില്‍ പ്രശസ്തി നേടി. ഇതിന് കാരണമായത് അന്ന് ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന് അറിയപ്പെട്ടിരുന്ന അഫോര്‍ഡബിള്‍ ഫോണുകള്‍ വിപണിയില്‍ എത്തിച്ചതാണ്. കാലക്രമേണ OnePlus-Â നിന്ന് OnePlus TV-IÄ പോലുള്ള ഉല്‍പ്പന്ന ശ്രേണികളും വിപണിയിലെത്തി. ഈ വര്‍ഷം കമ്ബനി പുതിയൊരു ഉല്‍പ്പന്ന വിഭാഗം കൂടി അവതരിപ്പിച്ചു, അതാണ് OnePlus Nord. 24,999 രൂപ മുതല്‍ വിലയുള്ള ഈ ഡിവൈസ്, 2020 മൂന്നാം പാദത്തിലെ കൗണ്ടര്‍പോയിന്റ് ക്വാര്‍ട്ടേര്‍ലി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലുള്ള അഫോര്‍ഡബിള്‍ പ്രീമിയം സെഗ്മെന്റിലെ നമ്ബര്‍ 1 സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ്. OnePlus Bullets Wireless Z, OnePlus Buds Z എന്നീ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച്‌ ഓഡിയോ ഉല്‍പ്പന്നങ്ങളിലേക്കും ബ്രാന്‍ഡ് സാന്നിദ്ധ്യം വ്യാപിപ്പിച്ചു. താങ്ങാനാവുന്ന വിവിധ വില വിഭാഗങ്ങളിലായി കണക്റ്റഡ് ഇക്കോസിസ്റ്റം സൃഷ്ടിച്ചെടുക്കുക എന്നതാണ് ബ്രാന്‍ഡ് ഉന്നം വയ്ക്കുന്നത്.

OnePlus അവതരിപ്പിച്ചതു മുതല്‍ ബ്രാന്‍ഡിന് കൈത്താങ്ങായി നില്‍ക്കുന്നവരാണ് ആരാധക സമൂഹം. കമ്ബനി അവരുടെ ഫീഡ്ബാക്കുകള്‍ കേള്‍ക്കുകയും അതിന് അനുസരിച്ച്‌ സ്മാര്‍ട്ട്‌ഫോണുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ആരാധകര്‍ കമ്ബനിക്കൊപ്പം നിലയുറപ്പിക്കുകയും ബ്രാന്‍ഡിനെ ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനിയാക്കി മാറ്റുകയും ചെയ്തു. OnePlus അവരുടെ ഏഴാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍, ആരാധക സമൂഹത്തിന് ലഭിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത ഡീലുകളും ഓഫറുകളുമാണ്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന OnePlus ഏഴാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിങ്ങള്‍ ഒരിക്കലും മിസ്സാക്കരുതാത്ത ഓഫറുകളുടെയും ഡീലുകളുടെയും ലിസ്റ്റ് ഞങ്ങള്‍ ഇവിടെ കൂട്ടിയിണക്കിയിട്ടുണ്ട്.

ചുവടെയുള്ള ഓഫറുകള്‍ ലഭിക്കാന്‍ OnePlus.in þtet¡m OnePlus സ്റ്റോര്‍ ആപ്പിലേക്കോ ലോഗിന്‍ ചെയ്യുക:

OnePlus.in, OnePlus സ്റ്റോര്‍ ആപ്പ്, അാമ്വീി.ശി എന്നിവിടങ്ങളില്‍ നിന്ന് OnePlus സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്ബോള്‍ HDFC ബാങ്ക് കാര്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്കും ഈസി ഇഎംഐ ഓപ്ഷനുകള്‍ക്കും 2000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. തിരഞ്ഞെടുത്ത American Express കാര്‍ഡുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

OnePlus സ്റ്റോര്‍ ആപ്പില്‍ നിന്ന് ഛിലജഹൗ െസ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ കോംപ്ലിമെന്ററിയായി 500 രൂപയുടെ ഡിസ്‌ക്കൗണ്ട് വൗച്ചര്‍ ലഭിക്കും. OnePlus പവര്‍ ബാങ്ക് 777 രൂപ എന്ന സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങുമ്ബോള്‍ OnePlus-ന്റെ എല്ലാ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്കും ഡിസംബര്‍ 17 മുതല്‍ 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

ഇതുകൂടാതെ, OnePlus സ്റ്റോര്‍ ആപ്പില്‍ ഡിസംബര്‍ 17-ന് നടക്കുന്ന ‘സ്പിന്‍ ദ് വീല്‍’ ആക്റ്റിവിറ്റിയില്‍ പങ്കെടുത്ത് ആകര്‍ഷകമായ OnePlus ഗുഡീസ് സ്വന്തമാക്കാം. അതുപോലെ തന്നെ നിങ്ങള്‍ക്ക് OnePlus സ്റ്റോര്‍ ആപ്പിലെ ദ് ഗ്രേറ്റ് OnePlus ലക്കി ഡിപ്പിലും പങ്കെടുത്ത് എല്ലാ ദിവസവും OnePlus ഉല്‍പ്പന്നങ്ങള്‍ നേടാന്‍ അവസരമുണ്ട്.

റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്ക് ഇനിപ്പറയുന്ന വാര്‍ഷിക സ്‌പെഷ്യല്‍ ഓഫറുകള്‍ നേടാം:

റെഡ് കേബിള്‍ കെയറിന്റെ വിജയത്തിന് പിന്നാലെ കമ്ബനി കഴിഞ്ഞയിടയ്ക്ക് അവതരിപ്പിച്ചതാണ് OnePlus റെഡ് കേബിള്‍ ലൈഫ്. റെഡ് കേബിള്‍ ലൈഫിന്റെ ഭാഗമായവര്‍ക്ക് 12 മാസത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടി, 12 മാസത്തെ 50 ജിബി ക്ലൗഡ് സ്റ്റോറേജ്, പ്രയോറിറ്റി സര്‍വ്വീസ്, 999 രൂപയെന്ന ഡിസ്‌ക്കൗണ്ടഡ് നിരക്കില്‍ Amazon Prime-ന്റെ 12 മാസത്തെ കോംപ്ലിമെന്ററി അംഗത്വം എന്നിവ കമ്ബനി നല്‍കുന്നു.
OnePlus Privé-യില്‍ ഡിസംബര്‍ 17-ന് നടക്കുന്ന സ്‌പെഷ്യല്‍ ആനിവേഴ്‌സറി ലക്കി ഡ്രോയില്‍ പങ്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും നിങ്ങള്‍ക്കുണ്ട്. ഡിസംബര്‍ 17 മുതല്‍, OnePlus 3 തൊട്ട് 6T വരെയുള്ള ഫോണുകള്‍ ഉപയോഗിക്കുന്ന റെഡ് കേബിള്‍ ക്ലബ് അംഗങ്ങളില്‍ OnePlus 8, 8 പ്രോ, 8T തുടങ്ങിയവയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് കോംപ്ലിമെന്ററി റെഡ് കേബിള്‍ പ്രോ മെമ്ബര്‍ഷിപ്പും OnePlus പവര്‍ ബാങ്കും ലഭിക്കും.

ഡിസംബര്‍ 25 മുതല്‍ റെഡ് കേബിള്‍ പ്രോ, Amazon Prime ഉള്ള റെഡ് കേബിള്‍ പ്രോ എന്നിവയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ആകര്‍ഷകമായ നിരക്കില്‍ റെഡ് കേബിള്‍ Privéയില്‍ നിന്ന് വാങ്ങാനാകും.

ഡിസംബര്‍ അവസാനം വരെ റെഡ് കേബിള്‍ പ്രോ അംഗത്വത്തിലുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് നേടാനാകും. OnePlus എക്‌സ്പീരിയന്‍സ് സ്റ്റോറുകളില്‍ നിന്ന് OnePlus സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്ബോള്‍ 2499 രൂപ വിലയുള്ള റെഡ് കേബിള്‍ കെയര്‍ അംഗത്വം 99 രൂപയ്ക്ക് നേടാം. OnePlus സ്റ്റോര്‍ ആപ്പില്‍ നിന്നാണ് OnePlus സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതെങ്കില്‍ റെഡ് കേബിള്‍ കെയര്‍ അംഗത്വം കോംപ്ലിമെന്ററിയായി ലഭിക്കും.

വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുമ്ബോള്‍ OnePlus ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നതിന്റെ നേട്ടങ്ങള്‍:

ഡിസംബര്‍ 17-ന് ഛിലജഹൗ െഎക്‌സ്പീരിയന്‍സ് സ്റ്റോറില്‍ നിന്ന് OnePlus 8T വാങ്ങുന്ന ആദ്യത്തെ 10 പേര്‍ക്ക് 3000 രൂപയുടെ ആക്‌സസറി കൂപ്പണ്‍ കോംപ്ലിമെന്ററിയായി ലഭിക്കും. അതുപോലെ തന്നെ, OnePlus 8T വാങ്ങുന്ന ആദ്യത്തെ 11 മുതല്‍ 30 പേര്‍ക്ക് വരെ 2000 രൂപയുടെ കൂപ്പണും 30 മുതല്‍ 70 വരെ ഉള്ളവര്‍ക്ക് 500 രൂപയുടെ ആക്‌സസറി കൂപ്പണും കോംപ്ലിമെന്ററിയായി ലഭിക്കും. വാങ്ങുന്ന തീയതി മുതല്‍ ഒരു മാസത്തേക്കായിരിക്കും കൂപ്പണുകളുടെ കാലാവധി.

HDFC ബാങ്ക് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുമ്ബോള്‍ 2000 രൂപയുടെ ഇന്സ്റ്റന്റ് ഡിസ്‌ക്കൌണ്ടും ലഭിക്കും. സ്റ്റോറുകളില്‍ നിന്ന് നിങ്ങള്‍ക്ക് Bajaj Financeന്റെ അഫോര്‍ഡബിളിറ്റി സ്‌കീമുകളും നേടാനാകും.

നിങ്ങളൊരു റെഡ് കേബിള്‍ ക്ലബ് അംഗമാണെങ്കില്‍, നിങ്ങള്‍ക്ക് ഡിസംബര്‍ 17 മുതല്‍ OnePlus സര്‍വീസ് സെന്ററുകളില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്ക് 15 ശതമാനം ഡിസ്‌ക്കൗണ്ട്, സ്മാര്‍ട്ട്‌ഫോണ്‍ റീപ്പെയറിന് നോ-സര്‍വീസ് ഫീ, ‘ബൗള്‍ ഓഫ് ഹാപ്പിനെസ്’ നറുക്കെടുപ്പിലൂടെ OnePlus ഗുഡീസ് എന്നിവ നേടാനാകും. റെഡ് കേബിള്‍ ക്ലബ് അംഗമെന്ന നിലയില്‍, നിങ്ങളുടെ പഴയ OnePlus ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്ബോള്‍ 3000 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കും.

ഇതുകൂടാതെ, നിങ്ങള്‍ OnePlus 8T 5G, OnePlus 8 സീരീസ് 5G എന്നിവ amazon.in -ല്‍ നിന്ന് HDFC ബാങ്ക് കാര്‍ഡ് ഉപയോഗിച്ച്‌ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് യഥാക്രമം 2,000 രൂപയുടെയും 3,000 രൂപയുടെയും ഡിസ്‌ക്കൗണ്ട് ലഭിക്കും. തിരഞ്ഞെടുത്ത OnePlus ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്ക് amazon.in, Flipkart.com എന്നിവിടങ്ങളില്‍ ഡിസംബര്‍ 17-നും 18-നും 10 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.
നിങ്ങളുടെ പ്രിയപ്പെട്ട OnePlus ഡിവൈസുകള്‍ സ്വന്തമാക്കാന്‍ ഇതിലും നല്ല സമയമില്ല.

OnePlus TV-കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍:

നിങ്ങള്‍ OnePlus TV വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് അതിന് പറ്റിയ സമയം. OnePlus TV Y സീരീസ് 32 ഇഞ്ച്, 43 ഇഞ്ച് ടിവികള്‍ക്ക് 1,000 രൂപ ഡിസ്‌ക്കൗണ്ടോടെ യഥാക്രമം 13,999 രൂപയ്ക്കും 23,999 രൂപയ്ക്കും ലഭ്യമാണ്. OnePlus TV-IÄ HDFC ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ, ഡെബിറ്റ് കാര്‍ഡ് ഇഎംഐ എന്നിവയിലൂടെ വാങ്ങുമ്ബോള്‍ 4,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. OnePlus TV Y സീരീസിന് 6 മാസം വരെയും OnePlus TV Q1 സീരീസിന് 12 മാസം വരെയും നോ കോസ്റ്റ് ഇഎംഐ എല്ലാ പ്രമുഖ ബാങ്കുകളുടെ കാര്‍ഡില്‍ നിന്നും ലഭിക്കും. ഈ ഓഫറുകള്‍ OnePlus.in, OnePlus tÌmdpIÄ, Amazon, Flipkart, പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഉടനീളം 2020 ഡിസംബര്‍ അവസാനം വരെ ലഭ്യമായിരിക്കും.