ഓണ്‍ലൈന്‍ ക്ലാസിന്റെ സമ്മർദംമൂലം പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

0
363
Sucide...
Sucide...

ഗുജറാത്തിലെ സ്കൂളുകളും കോളജുകളും കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞുതന്നെ കിടക്കുകയാണ്.ഓണ്‍ലൈന്‍ ക്ലാസുകളാണ് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏക ആശ്രയം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുവഴി പാഠഭാഗങ്ങള്‍ ശരിയായി മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറുവശത്ത് കുട്ടികള്‍ ഓണ്‍ലൈനായി പഠിക്കുന്നില്ലെന്നും, പകരം ഗെയിം കളിക്കുകയും യൂട്യൂബ് വീഡിയോ കാണുകയും ചെയ്യുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

Getdepression
Getdepression

ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിന്റെ മാനസിക സമ്മര്‍ദം സഹിക്കാനാകാതെ ഗുജറാത്തിലെ സൂറത്തില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിനി ഏറ്റവും ഒടുവിലത്തെ സംഭവം. സൂറത്തിലെ ആനന്ദാരയിലെ കമലേഷ് ഭായി ലുങ്കരിയയുടെ മകള്‍ പ്രഗതിയാണ് ജീവനൊടുക്കിയത്. 11ാം ക്ലാസ് കോമേഴ്സ് വിദ്യാര്‍ഥിനിയായിരുന്നു പ്രഗതി. വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കുകയായിരുന്നു പ്രഗതി. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുടെ പഠനത്തിലൂടെ ഒന്നും മനസിലാകുന്നില്ലെന്ന സമ്മര്‍ദമായിരുന്നു പ്രഗതിക്ക്.

suicide..
suicide..

തുടര്‍ച്ചയായ മാനസിക സമ്മര്‍ദം കാരണം ഫാനില്‍ ഷാള്‍കെട്ടിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. മകളുടെ വിയോഗം സഹിക്കാവുന്നതിനും അപ്പുറമുള്ള ദുഃഖമാണ് കുടുംബത്തിനുണ്ടാക്കിയത്. വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച്‌ അമ്രോളി പൊലീസ് സ്ഥലത്തെി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.