CID മൂസ വീണ്ടും വരാൻ ഒരുങ്ങുന്നു, ആനിമേഷൻ സിനിമയുടെ ടീസർ പുറത്തു വിട്ടു

0
324
Dileep.Actor.......
Dileep.Actor.......

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വിജയചിത്രങ്ങളിൽ ഒന്നായ CID മൂസ വീണ്ടും വരുന്നു.ജോണി ആന്റണി സംവിധാനം നിർവഹിച്ചു ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് CID മൂസ. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.ഗിരീഷ് പുത്തഞ്ചേരി, നാദിർഷാ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.

CID Moosa.Animation...
CID Moosa.Animation…

CID മൂസയുടെ നിർമ്മാതാവും നായകനുമായിരുന്ന ദിലീപ് തന്നെയാണ് വിവരം പുറത്തുവിട്ടത്.ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാർത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോളാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി നടന്‍ ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

CID Moosa.Animation.jp
CID Moosa.Animation.jp

ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്ന ചിത്രമായിരുന്നു സിഐഡി മൂസ. സമീപ ഭാവിയിൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേക്കാമെന്ന് സംവിധായകൻ ജോണി ആന്റണിയും പറഞ്ഞിരുന്നു.