യു​വ​മോ​ര്‍​ച്ച നടത്തിയ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

0
464
bjym-march
bjym-march

യു​വ​മോ​ര്‍​ച്ച സ്പീ​ക്ക​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ന​ട​ത്തി​യ നി​യ​മ​സ​ഭ​ മാ​ര്‍​ച്ചി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. രാ​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​മ്ബോ​ള്‍ ര​ണ്ടു ത​വ​ണ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ നി​യ​മ​സ​ഭാ ക​വാ​ട​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു സഭാ ഗേറ്റിലേക്ക് അപ്രതീക്ഷിതമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. ​ഗേറ്റിന് മുന്നില്‍‌ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ചെറിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ ‌പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകരെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സഭക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് അ​ഞ്ച് റൗ​ണ്ട് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.സഭയുടെ ആദ്യ ദിവസം തന്നെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം.

kerala
kerala

ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത് കേസുകളുയര്‍ത്തിയാണ് ഗവര്‍ണരുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയ ഉടനെ സഭാതലത്തില്‍ മുദ്രാവാക്യം വിളിച്ചും പ്ളക്കാര്‍ഡുയര്‍ത്തിയും പ്രതിഷേധം ഉയര്‍ന്നത്. ഭരണഘടനാപരമായ കടമ നിര്‍വഹിക്കാല്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഇരിപ്പിടത്തിന് താഴെ വരെയെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്ക്കരിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.