കോപ്പിറൈറ്റ് നിയമലംഘനം, ട്വിറ്റര്‍ അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തു

0
416
Twitter---Amit-shah
Twitter---Amit-shah

കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്തു. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ചിത്രം ട്വിറ്റര്‍ നീക്കിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് അമിത് ഷായുടെ ചിത്രം ട്വിറ്ററില്‍നിന്നും അപ്രത്യക്ഷമായത്. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

Amit-shah
Amit-shah

അശ്രദ്ധ മൂലമുണ്ടായ പിഴവ് കാരണം ഞങ്ങളുടെ ആഗോളപകര്‍പ്പവകാശ നയങ്ങള്‍ അടിസ്ഥാനമാക്കി ഈ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഉടന്‍ തന്നെ തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാണ്.’ ട്വിറ്റര്‍ വക്താവ് അറിയിച്ചു.

Amit-Shah.Image
Amit-Shah.Image

അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ വന്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ വിശദീകരണം നല്‍കിയത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിലെ പടത്തില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ അത് ബ്ലാങ്കായി കാണിക്കുകയും, ദിസ് മീഡിയ നോട്ട് ഡിസ്‌പ്ലേ എന്നും കാണിക്കുന്നതാണ് കണ്ടത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ പ്രശ്‌നം പരിഹരിച്ചു.