‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തു

0
466

കർഷക സമരം ശക്തി ആർച്ചിക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി.  തിങ്കളാഴ്ച സിങ്കു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ച് മടങ്ങിയെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഡൽഹി പൊലീസ് വീട്ടുതടങ്കൽ ആക്കിയതെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.  മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ  വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും ആം ആദ്മി നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയെ സന്ദർശിക്കാൻ എം‌എൽ‌എമാരെ അനുവദിക്കുന്നില്ലെന്ന്  ആം ആദ്മി എം‌എൽ‌എ സൗരഭ് ഭരദ്വാജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും കെജ്രിവാളിനെ മോചിപ്പിക്കുമെന്നും ഭരദ്വാജ്  വ്യക്തമാക്കി.

സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിനു പിന്നാലെ  ബിജെപി നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.