Local Body Elections 2020 Live Updates | പോളിങ് 63% പിന്നിട്ടു

0
328

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടന്നുരിക്കുന്നു. വൈകിട്ട് മൂന്നു മണിവരെയുള്ള കണക്കുകൾ അനുസരിച്ച് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ 63.04% ആണ് പോളിംഗ് നിരക്ക്. തിരുവനന്തപുരം- 59.67%, കൊല്ലം- 63.88%, പത്തനംതിട്ട-62.45%, ആലപ്പുഴ- 66.77%, ഇടുക്കി- 65.02% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. രാവിലെ മുതൽ തന്നെ ആളുകൾ വോട്ട് ചെയ്യാനെത്തുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളൊക്കെ കർശന സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് പ്രവർത്തിച്ചത്.