തനി നാടൻ തനിമയിൽ നാട്ടിലേക്കിറങ്ങി കുശലന്വേഷണവുമായി ദിലീപും കാവ്യയും

0
361
Dileep-Kavya...
Dileep-Kavya...

മലയാളി പ്രേഷകരുടെ ഇഷ്ട്താര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും.ഇരുവരും 2016 നവംബര്‍ 25 നായിരുന്നു വിവാഹിതരായത്.വിവാഹ ശേഷം ദിലീപ് സിനിമയില്‍ സജീവമാണെങ്കിലും കാവ്യ സജീവമല്ല. സോഷ്യഷമീഡിയയില്‍ എത്താറുള്ള ഇവരുടെ ഓരോ ചിത്രവും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജനപ്രിയ താരജോടികളുടെ പുതിയ ചിത്രം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം എത്തിയ കാവ്യയുടെ പുത്തന്‍ ലുക്ക് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ദിലീപിന്‍റെ നാടായ കരുമാലൂരില്‍ എത്തിയപ്പോഴുള്ളതാണ് ചിത്രങ്ങളെന്നാണ് സൂചന.

Kavya-Dileep
Kavya-Dileep

ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഇരുവരും ചേര്‍ന്നുള്ള പുതിയ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.സിനിമയിലേക്ക് കാവ്യയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമോ എന്നാണ് പലരും ചിത്രങ്ങള്‍ക്ക് താഴെ ചോദിക്കുന്നത്.  അതോടൊപ്പം മീനാക്ഷിയും മഹാലക്ഷിയും എവിടേ എന്ന് തിരയുന്നവരുമുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ മാധവന്‍.കറുത്ത ഷര്‍ട്ടണിഞ്ഞ് മുണ്ടും മടക്കികുത്തിയാണ് ദിലീപ് ചിത്രത്തിലുള്ളത്.

Kavya-Dileep.new
Kavya-Dileep.new

ദിലീപ് മാസ്കൂരി കൈയ്യില്‍ പിടിച്ചിട്ടുമുണ്ട്. മാസ്ക് വയ്ക്കൂ എന്ന് ആരാധകര്‍ ചിത്രത്തിന് താഴെ പറയുന്നുണ്ട്.പിങ്ക് ചുരിദാറണിഞ്ഞ് മാസ്കണിഞ്ഞാണ് കാവ്യ മാധവന്‍ എത്തിയിട്ടുള്ളത്. അതേസമയം കാവ്യ വീണ്ടും സിനിമാലോകത്തേക്കെത്തുമോ എന്ന ചോദ്യം പലരും അഭിമുഖങ്ങളില്‍ ചോദിച്ചപ്പോള്‍ താന്‍ ആര്‍ക്കും അതിര്‍വരമ്ബുകള്‍ തീര്‍ത്തിട്ടില്ലെന്ന് മുമ്ബ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട് ദിലീപ്. അതിനാല്‍ തന്നെ ആരാധകര്‍ പ്രതീക്ഷയിലാണ്.