സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി വീണ്ടും പേളി മാണി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

0
363

സോഷ്യൽ മീഡിയയിൽ വളരെ ആക്ടിവായ പേളി തന്റെ ചിത്രങ്ങളും വീഡിയോസും വിശേഷങ്ങളുമെല്ലാം ഷെയർ ചെയ്യുന്നത് അതിലൂടെയാണ്. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം വന്നെത്തിയിരിക്കുകയാണ് ഇപ്പോൾ. വിവാഹം കഴിഞ്ഞ് ഈ വർഷം താൻ ഗർഭിണി ആണെന്നുള്ള വിവരവും പേളി ആദ്യം പങ്കുവച്ചത് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ്. നിറവയറുമായി പേളി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് പേളി ഈ കാര്യം അറിയിച്ചത്.

പേളിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് പുതിയ  ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് പേളിയുടെ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്റ്റൈലിസ്റ്റായ അസാനിയ നസ്രിനാണ് പേളിയുടെ പുതിയ ഗേറ്റപ്പിന് പിന്നിൽ പ്രവർത്തിച്ചത്.

നടിയായും അവതാരകയായും ബിഗ് ബോസ് സീസൺ വണിലെ റണ്ണർ അപ്പ് ആയുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പേളി മാണി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരക ആയ ശേഷമാണ് പേളി പ്രശസ്തയായത്.