തന്റെ ഇൻബോക്സിൽ വന്ന ഞരമ്പനെ തുറന്നുകാട്ടി സാധിക വേണുഗോപാൽ

0
332

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. സീരിയൽ മേഖലയിലൂടെ കടന്നുവന്നു മലയാളികളുടെ മനസ്സ് കീഴടക്കിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സാധിക. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെ ആണ് സാധിക മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുന്നത്. പിന്നീട് നിരവധി സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും സാധിക പ്രത്യക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് സാധിക വേണുഗോപാൽ.  സാധിക പങ്കുവയ്ക്കുന്ന ചിത്രങ്ങൾകെല്ലാം മികച്ച കമൻറുകൾ ലഭിക്കാറുണ്ട്. എന്നാൽ അതുപോലെ തന്നെ ധാരാളം മോശം കമൻറുകളും വരാറുണ്ട്. നിരവധി നടിമാർ ആണ് ഇൻബോക്സിൽ തങ്ങൾക്ക് വരുന്ന മോശം മെസ്സേജുകൾ തുറന്നുകാട്ടി കൊണ്ട് പ്രൊഫൈലിൽ പബ്ലിക് പോസ്റ്റ് ഇടാർ ഉള്ളത്. ഇപ്പോൾ അത്തരത്തിൽ ഒരു പോസ്റ്റിലൂടെ മലയാള സിനിമയിലെ ഒരു അസിസ്റ്റൻറ് സംവിധായകനെ തുറന്നുകാട്ടിയിരിക്കുകയാണ് സാധിക വേണുഗോപാൽ. കിഷോർ വർമ എന്ന മലയാളി അസിസ്റ്റൻറ് സംവിധായകനാണ് ഇത്തരത്തിൽ നടിക്ക് ഇൻബോക്സിൽ മെസ്സേജ് അയച്ചത്.

നിരവധി ആളുകളാണ് പോസ്റ്റിനു താഴെ നടിയെ സപ്പോർട്ട് ചെയ്തുകൊണ്ട് എത്തുന്നത്. സാധിക മാത്രമല്ല നിരവധി നടിമാർ ഇത്തരത്തിൽ അവർക്ക് നേരിട്ട് അനുഭവങ്ങളെ തുറന്നു കാണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും വീണ്ടും തുടർന്നുകൊണ്ടിരിക്കുകയാണ് എന്നത് ദുഃഖകരമായ വസ്തുതയാണ്.