മുന്തിരിച്ചാറിന് ഔഷധ ഗുണമുണ്ടോ ?

0
368
Grape...
Grape...

മുന്തിരിയെപറ്റി ഓർക്കുമ്പോൾ തന്നെ എല്ലാവർക്കും വൈന്‍ ഓർമ്മ വരും. മിക്കവരുടെയും ഇഷ്ട്ട പാനീയംമാണ് വൈന്‍.എന്നാല്‍ ഇത്‌ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ദ്ധനവിനും അത്യുത്തമമാണെന്ന്‌ അറിയാവുന്നവര്‍ വളരെ കുറവാണ്‌. മുന്തിരിങ്ങയില്‍ ധാരാളം റിസ്വെറാടോള്‍ അടങ്ങിയിട്ടുണ്ട്‌. അല്‍ഷിമേഴ്‌സ്‌ പോലുള്ള രോഗങ്ങള്‍ ഭേദമാകാന്‍ ഇത്‌ സഹായിക്കും.

Grape
Grape

ഇത്‌ ശരീരത്തിലെ കൊളസ്‌ട്രോളിന്റെയും യൂറിക്‌ ആസിഡിന്റെയും അളവ്‌ നിയന്ത്രിക്കും. ഇതിലൂടെ ഹൃദയത്തിന്റെയും കിഡ്‌നികളുടെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വിവിധതരം വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ശരീരത്തിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്‌. മുന്തിരി ജ്യൂസ്‌ കുടിക്കുന്നത്‌ പനി, ചുമ, ജലദോഷം മുതലായ രോഗങ്ങളെ ചെറുക്കാനും സഹായിക്കും.

ക്ലീനിംഗ്‌ മാസ്‌ക്

മുന്തിരി മുഖത്ത്‌ പുരട്ടുന്നത്‌ മുഖചര്‍മ്മം വൃത്തിയാക്കുകയും മുഖത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വരണ്ടതും, സാധാരണ നിലയിലുള്ളതും സെന്‍സിറ്റീവ്‌ ആയതുമായ എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ഇത്‌ അനുയോജ്യമാണ്‌. മുന്തിരി ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കും. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ചര്‍മ്മത്തെ വൃത്തിയായും പുതിയതായും സൂക്ഷിക്കുകയും ചെയ്യും.

വെയിലില്‍ വാടില്ല

മുന്തിരി ജ്യൂസില്‍ ധാരാളം ഫ്‌ളെവനോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചര്‍മ്മത്തിന്‌ കേടുപാടുണ്ടാകാതെ സൂക്ഷിക്കുകയും അള്‍ട്രാവയലറ്റ്‌ കിരണങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുകയും ചെയ്യുന്നു. സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത്‌ ഫലപ്രദമാണ്‌. മുന്തിരി ജ്യൂസ്‌ സൂര്യാഘാതത്തിന്‌ എതിരായ പ്രകൃതിദത്ത മറയായി പ്രവര്‍ത്തിക്കും. സൂര്യപ്രകാശം ഏല്‍ക്കുമ്പോൾ നിങ്ങളുടെ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ടെങ്കില്‍ അത്‌ മുന്തിര ജ്യൂസ്‌ കൊണ്ട്‌ പരിഹരിക്കാവുന്നതാണ്‌. ചുരുക്കത്തില്‍ ഇത്‌ അള്‍ട്രാവയലറ്റ്‌ കിരണങ്ങളില്‍ നിന്ന്‌ ചര്‍മ്മത്തെ സംരക്ഷിക്കും.

Grape..
Grape..

ചര്‍മ്മകാന്തി കൂട്ടും

ആരോഗ്യമുള്ള ചര്‍മ്മത്തിന്‌ പുതിനയില!!

ബ്ലാക് ഹെഡ്‌സ് നീക്കാന്‍ ചെറുനാരങ്ങാനീര്

മുന്തിരി ജ്യൂസ്‌ കുടിക്കുമ്ബോള്‍ രക്തം ശുദ്ധിയാവുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഇരുമ്ബ്‌സത്താണ്‌ രക്തത്തെ ശുദ്ധീകരിക്കുന്നത്‌. ഇത്‌ ചര്‍മ്മത്തിന്‌ വളരെ നല്ലതാണ്‌. നിങ്ങള്‍ പതിവായി ശുദ്ധമായ മുന്തിരി ജ്യൂസ്‌ കുടിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം ചന്ദ്രനെ പോലെ വെട്ടിതിളങ്ങും.

യൗവ്വനം നിലനിര്‍ത്തും

മുന്തിരി ജ്യൂസ്‌ നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ ഇളകി പോകുന്നതിന്‌ സഹായിക്കും. മുന്തിരി ജ്യൂസ്‌ ത്വക്കില്‍ പുരട്ടുന്നതോടെ ഈ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ നശിക്കുകയും ചുളിവുകള്‍ കുറയുകയും ചെയ്യും. രക്തചംക്രമണം മെച്ചപ്പെടുന്നതോടെ ചര്‍മ്മത്തിന്റെ എലാസ്‌തികത വര്‍ദ്ധിക്കും. മുന്തിരി ജ്യൂസ്‌ പ്രകൃതിദത്തമായ ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തും.

ഈര്‍പ്പം നിലനിര്‍ത്തും

മുന്തിരി ജ്യൂസിന്റെ സൗന്ദര്യവര്‍ദ്ധക ഗുണങ്ങളെ കുറിച്ച്‌ അറിഞ്ഞത്‌ കൊണ്ട്‌ മാത്രം കാര്യമില്ല. അവ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും അറിഞ്ഞിരിക്കണം. ഒരു ടോബിള്‍ സ്‌പൂണ്‍ മുന്തിരി ജ്യൂസ്‌ മുഖത്ത്‌ പുരട്ടുക. 15 മിനിറ്റിന്‌ ശേഷം ഇളംചൂട്‌ വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക. നിങ്ങളുടെ ചര്‍മ്മം ഈര്‍പ്പമുള്ളതാകും.

കണ്ണിനഴക്‌

കണ്ണിന്‌ ചുറ്റുമുള്ള കറുപ്പ്‌ നിങ്ങളെ അലട്ടുന്നുണ്ടോ? കുരുവില്ലാത്ത്‌ ഒരു മുന്തിരിങ്ങ മുറിച്ച്‌ അത്‌ കണ്‍പോളകളില്‍ തേയ്‌ക്കുക. ഇത്‌ കണ്ണിന്‌ ചുറ്റും പുരട്ടാവുന്നതാണ്‌. ഇതിലൂടെ കണ്ണിന്‌ ചുറ്റുമുള്ള ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും കറുപ്പ്‌ മാറുകയും ചെയ്യും.