കൈകൾ കൊണ്ടുള്ള ചാറ്റിംഗ് മടുത്തോ ? എങ്കിൽ ഇതാ കണ്ണുകള്‍ ചലിപ്പിച്ച് കൊണ്ട് ചാറ്റ് ചെയ്യാം

0
417
Phone-Use-Eye
Phone-Use-Eye

കൈകൾ കൊണ്ടുള്ള ചാറ്റിംഗ് മടുത്തവർക്കായി തികച്ചും വ്യത്യസ്തമായി  കണ്ണുകൊണ്ട് ചാറ്റിങ് നടത്താവുന്ന ആപ്പുമായി ഗൂഗിള്‍. ചലനശേഷിക്ക് ബുദ്ധിമുട്ടുള്ളവര്‍ക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ ആപ്. ലുക്ക് ടു സ്പീക്ക് ആപ് എന്നാണ് പുതിയ ആപ്പിന്റെ പേര്.ആപ്പില്‍ നോക്കി കണ്ണുകള്‍ നോക്കി ആപ്പിലുള്ള ഉച്ചാരണ ശൈലികള്‍ സെലക്‌ട് ചെയ്ത് ചാറ്റ് ചെയ്യാം.

Phone Chating
Phone Chating

സ്പീച്ച്‌, ലാംഗ്വേജ് തെറാപ്പിസ്റ്റ് റിച്ചാര്‍ഡ് കേവിനൊപ്പം ചേര്‍ന്നാണ് ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ആപ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വാക്കുകള്‍ ആപ്പില്‍ സെറ്റ് ചെയ്തിരിക്കും. ഫോണ്‍ മുഖത്തിന് നേരെ പിടിച്ച്‌ കണ്ണുകള്‍ വശങ്ങളിലേക്കും മുകളിലോട്ടും ചലിപ്പിച്ചാല്‍ വാക്കുകള്‍ ലഭിക്കും. അടിസ്ഥാന ആശയവിനിമയത്തിനുള്ള പദങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് ഹലോ, നന്ദി, മികച്ചത്, ശരി തുടങ്ങിയ വാക്കുകള്‍.

Chating
Chating

കൂടാതെ, ഉപഭോക്താവിന് ചാറ്റ് ചെയ്യുന്ന ആളോട് ചോദിക്കാനുള്ള പ്രാഥമിക ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുടെ പേര്, അവര്‍ എങ്ങനെയുണ്ട്, എന്താണ് നടക്കുന്നത് എന്നിവ ചോദിക്കാന്‍ കഴിയും. തിരഞ്ഞെടുക്കുന്ന ശബ്ദങ്ങള്‍ ആപ്പിലൂടെ ഉച്ചത്തില്‍ കേള്‍ക്കാം. ഉപഭോക്താവിന് സ്വന്തം ശബ്ദം ഉപയോഗിച്ചും വോയ്സ് നോട്ട് സെറ്റ് ചെയ്യാം.ആന്‍ഡ്രോയിഡ് 9.0 ഉം അതിനുമുകളിലുമുള്ള ഉപയോക്താക്കള്‍ക്ക് ലുക്ക് ടു സ്പീക്ക് ലഭ്യമാണ്. എല്ലാ ആന്‍ഡ്രോയിഡ് വണ്‍ ഡിവൈസുകളിലും ആപ് ലഭ്യമാണ്.