എ​വ​റ​സ്റ്റി​ന്‍റെ ഉ​യ​രം കൂടിയോ ? 86 സെ​ന്‍റി​മീ​റ്റർ കൂടിയെന്ന് പുതിയ കണ്ടെത്തല്‍​

0
437
Evarest
Evarest

ലോകത്തിലെ സമുദ്രനിരപ്പിൽനിന്നുംഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ കൊടുമുടി ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌.

ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റി​ന്‍റെ ഉ​യ​രം 8848.86 മീ​റ്റ​ര്‍ എ​ന്നു പു​ന​ര്‍​നി​ര്‍​ണ​യി​ച്ചു. ചൈ​നീ​സ്, നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ര്‍ വെ​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ല്‍ സം​യു​ക്ത​മാ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 1954ല്‍ ​ഇ​ന്ത്യ ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ ഉ​യ​ര​ത്തേ​ക്കാ​ള്‍ 86 സെ​ന്‍റി​മീ​റ്റ​ര്‍ അ​ധി​ക​മാ​ണി​ത്.

EV
EV

എ​വ​റ​സ്റ്റി​ന്‍റെ ഉ​യ​രം സം​ബ​ന്ധി​ച്ച്‌ ചൈ​ന​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി. ചൈ​ന-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലാ​ണ് എ​വ​റ​സ്റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ര്‍​വ​താ​രോ​ഹ​ക​ര്‍​ക്ക് ഇ​രു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും എ​വ​റ​സ്റ്റ് ക​യ​റാ​നാ​കും. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 7.8 രേ​ഖ​പ്പെ​ടു​ത്തി​യ 2015ലെ ​അ​തി​ശ​ക്ത​മാ​യ ഭൂ​ക​ന്പം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ള്‍ മൂ​ലം എ​വ​റ​സ്റ്റി​ന്‍റെ ഉ​യ​രം വ​ര്‍​ധി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു നേ​പ്പാ​ള്‍ സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യ ഉ​യ​രം നി​ര്‍​ണ​യി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 2017ലാ​ണ് നേ​പ്പാ​ള്‍ എ​വ​റ​സ്റ്റി​ന്‍റെ ഉ​യ​രം നി​ര്‍​ണ​യം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഇ​തു പൂ​ര്‍​ത്തി​യാ​യ​ത്.

EVA
EVA

ത്രി​മാ​ന​ഗ​ണി​ത സ​ന്പ്ര​ദാ​യം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു 1954ല്‍ ​ഇ​ന്ത്യ എ​വ​റ​സ്റ്റി​ന്‍റെ ഉ​യ​രം ക​ണ​ക്കാ​ക്കി​യ​ത്. ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ സ​ര്‍​വേ ആ​യി​രു​ന്നു അ​ത്. 1975ല്‍ ​ചൈ​ന​യു​ടെ നി​ര്‍​ണ​യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഉ​യ​രം 8848.11 മീ​റ്റ​റാ​യി​രു​ന്നു സാ​റ്റ​ലൈ​റ്റ് സ​ര്‍​വേ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌ 1987ല്‍ ​ഇ​റ്റ​ലി ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ എ​വ​റ​സ്റ്റി​ന്‍റെ ഉ​യ​രം 8872 മീ​റ്റ​ര്‍ ആ​യി​രു​ന്നു.