വെളുത്ത കാലുകളാണോ കറുത്ത കാലുകളാണോ എല്ലാവർക്കും കൂടുതൽ ഇഷ്ട്ടം ?

0
983
Kukku-devaki-new-
Kukku-devaki-new-

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയ കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു ‘യെസ് വീ ഹാവ് ലെഗ്സ്. നടി അനശ്വര രാജന്റെ ചിത്രത്തിനു നേരെയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കെതിരെയുള്ള പെൺ ശബ്ദമായിരുന്നു ആ ഹാഷ്ടാഗ് ക്യാമ്പയിൻ. എന്നാൽ അനശ്വരയ്ക്ക് പിന്തുണയർപ്പിച്ചു കൊണ്ട് നിരവധി പേർ ചിത്രങ്ങൾ പോസ്റ്റ്.ചെയ്യുമ്പോഴും കറുത്തവരും തടിച്ച ശരീരമുള്ളവരും അക്കൂട്ടത്തിൽ നന്നേ വിവേചനം നേരിട്ടു. കറുത്തവരെക്കാൾ വെളുത്തവരോടാണ് എല്ലാവർക്കും കൂടുതൽ ഇഷ്ട്ടം.

kukku devaki new
kukku devaki new

പെൺവിരുദ്ധത നിറഞ്ഞ അത്തരം മാറ്റിനിർത്തപ്പെടലുകളോട് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുകയാണ് അഭിഭാഷക കൂടിയായ കുക്കു ദേവകി.പെണ്ണുങ്ങൾ എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും പറയുന്ന പൊതുബോധ പെൺ വിരുദ്ധതയ്ക്കുള്ള തന്റെ മറുപടിയാണ് തന്റെ ചിത്രമെന്ന് കുക്കു പറയുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് കുക്കുവിന്റെ ചിത്രം ഏറ്റെടുത്തത്.

kukku
kukku

കറുത്തവർക്കും,തടിച്ചവർക്കും,കാലുകളുണ്ട് ഈ 46-ാം വയസ്സിൽ ഇങ്ങനെയൊരു  ഫോട്ടോ ഷൂട്ടിന് മുതിരണമെങ്കിൽ കൃത്യമായി ആ രാഷ്ട്രീയം മനസ്സിലാകുന്നതു കൊണ്ടാണ്. പെൺവിരുദ്ധത നിറഞ്ഞ ഒരു വീഡിയോ ആഘോഷിക്കുമ്പോൾ ഇത്രയെങ്കിലും ചെയ്യേണ്ടേ? വെളുത്ത കാലുകൾക്കുള്ള സ്വീകാര്യത തടിച്ച കറുത്ത കാലുകൾക്ക് കിട്ടുമോ? പെണ്ണുങ്ങൾ എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും പറയുന്ന പൊതുബോധ പെൺ വിരുദ്ധതക്ക് കൃത്യമായ മറുപടികൾ കൊടുത്തേ മുന്നോട്ട് പോകാനാവൂ.

kukku devaki
kukku devaki