ആയുർവേദത്തിൽ അസ്ഥി ധാതുവിന്റെ ഉപധാതുവായിട്ടാണു മുടികളെ കാണുന്നത്. ജീവനില്ലെങ്കിലും മുടിയുടെ കോശങ്ങൾ വളരും.നാം മരിച്ചശേഷവും നമ്മുടെ മുടി ഏതാനും ദിവസം വളർന്നു കൊണ്ടേയിരിക്കുംമെന്നാണ് ശാസ്ത്രലോകം പറയുന്നത്.മുടി കൊഴിച്ചിലും താരനും ഇല്ലാത്തവര്‍ ഈ കാലഘട്ടത്തിൽ കുറവാണ്. നമ്മുടെ ജീവിതചര്യയില്‍ വരുന്ന മാറ്റങ്ങള്‍, ജോലി ഭാരം, ഭക്ഷണം ഇവയൊക്കെ മുടി കൊഴിച്ചില് ബാധിക്കും. അതേസമയം മുടി നന്നായി പരിപാലിച്ചില്ലെങ്കില്‍ താരനും വരാം.
മുടി കൊഴിച്ചിലിന് പരിഹാരം തേടി പല സാധനങ്ങളും ഉഓയോഗിച്ചവരാകും നമ്മള്‍. എന്നാലോ ഫലം ഒന്നും ഇല്ലതാനും. ഇതാണ് നിങ്ങളുടെ അവസ്ഥയെങ്കില്‍ ഇനി ഗ്രീന്‍ ടീ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഗ്രീന്‍ മനുഷ്യ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. വിറ്റാമിന്‍ ബിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഗ്രീന്‍ ടീ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
ഇവ മുടിവേരുകള്‍ക്ക് ബലം നല്‍കുകയും മുടി മൃദുവാക്കുകയും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുകയും ചെയ്യും. അണുബാധകള്‍ തടയാനും ഗ്രീന്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്. ഇതിനായി തിളപ്പിച്ച ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളായം. ഇത് ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ചെയ്യാം. തലമുടി വളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് സഹായിക്കും. അതുപോലെ തന്നെ, രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും മൂന്ന് ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടുന്നതും നല്ലതാണ്.