വിമാനയാത്രാവിലക്കോടെ പ്രതിസന്ധിയിലായത് പ്രവാസികൾ!

0
96
Pravasi..
Pravasi..

കൊറോണവൈറസ് ശക്തമായ ജനിതകമാറ്റം സംഭവിച്ചത്തോടെ രാജ്യങ്ങൾ  ഭീതിയുടെ നിഴലിലാണ് അത് കൊണ്ട് തന്നെ സൗദിയടക്കം മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അവധി കഴിഞ്ഞുവരുന്ന പ്രവാസികളെ അനിശ്ചിതത്വത്തിലാക്കി. സൗദിയും ഒമാനും ഒരാഴ്ചത്തേക്കും കുവൈത്ത് പത്ത് ദിവസത്തേക്കുമാണ് അതിര്‍ത്തികള്‍ അടച്ചത്. ഈ രാജ്യങ്ങളിലേക്ക് ഈ തീയതികളില്‍ വരാനിരുന്നവര്‍ക്ക് അവസാന നിമിഷം യാത്ര മുടങ്ങി.

Pravasi
Pravasi

പ്രവാസികള്‍ക്ക് തിരിച്ചുപോകാന്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് വിമാന സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തി.കോവിഡ് സാഹചര്യത്തില്‍ ഒമാനിലേക്കുമാത്രമാണ് നേരിട്ട് വിമാനമുള്ളത്. സൗദിയിലേക്കും കുവൈത്തിലേക്കും മലയാളികളടക്കം ദുബായ് വഴിയാണ് വരുന്നത്. യാത്ര പുറപ്പെടുന്നതിനുമുമ്ബ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സൗദിയില്‍ വിലക്കുണ്ട്. ഇത് മറികടക്കാന്‍ സന്ദര്‍ശനവിസയില്‍ ദുബായിലെത്തി അവിടെ 14 ദിവസം തങ്ങും.

travelling-coronavirus-netherlands
travelling-coronavirus-netherlands

15-ാം നാള്‍ കോവിഡ് പരിശോധന നടത്തി പിറ്റേ ദിവസം സൗദിയിലേക്കു പോകുകയാണ് പ്രവാസികള്‍ ചെയ്തിരുന്നത്. ഇങ്ങനെ പോകാന്‍ കാത്തിരുന്ന നൂറുകണക്കിന് മലയാളികളുടെ യാത്ര പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍നിന്ന് ദുബായിയില്‍ എത്തിയവരും ആശങ്കയിലാണ്. വിമാന വിലക്ക് നീണ്ടാല്‍ താമസ, ഭക്ഷണ ചെലവുകള്‍ യാത്രക്കാരന്‍ വഹിക്കേണ്ടിവരും. വിലക്ക് ഒരാഴ്ചകൂടി നീട്ടിയേക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.