വോട്ട് ചെയ്യുമ്പോൾ പ്ര​വാ​സി​ക​ള്‍ ആ​ലോ​ചിച്ചു ചെയ്യുക

0
349
Pravasi-patrika
Pravasi-patrika

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി​ക​ളാ​യ ന​മ്മളും ന​മ്മു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും  വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​മ്പോൾ വ​ള​രെ​യ​ധി​കം ആ​ലോ​ചി​ക്കണം. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ലീ​വി​ല്‍ പോ​കു​ന്ന പ്ര​വാ​സി​ക​ളും പ്ര​വാ​സം മ​തി​യാ​ക്കി പോ​യ​വ​രും സ്വ​ന്തം നാ​ട്ടി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ജീ​വി​ക്കാ​നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹം​കൊ​ണ്ട്​ തു​ട​ങ്ങു​ന്ന സം​രം​ഭ​ങ്ങ​ളു​ടെ​യും മ​റ്റും രേ​ഖ​ക​ള്‍ ശ​രി​യാ​ക്കു​ന്ന​തി​നു​​വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ക്കു​മ്പോൾ  അ​വ​രു​ടെ അ​ലം​ഭാ​വം കാ​ര​ണം നീ​ണ്ടു​പോ​കു​ന്ന​തും അ​തു​മൂ​ലം ആ​ത്മ​ഹ​ത്യ​ക​ള്‍ വ​രെ ന​ട​ക്കു​ന്ന​തും ഈ കാ​ല​ത്ത്​​ നാം ​നി​ത്യ​സം​ഭ​വ​മാ​യി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

ന​ല്ല ഒ​രു നാ​ളെ വി​ഭാ​വ​നം ചെ​യ്യു​വാ​ന്‍ സ​ന്ന​ദ്ധ​രാ​യ​വ​രെ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ നാം ​ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വെ​റും വാ​ഗ്​​ദാ​ന​ങ്ങ​ള്‍​ക്ക്​ വി​ല കൊ​ടു​ക്കാ​തെ സ​മൂ​ഹ​ത്തി​നു​​വേ​ണ്ടി ​ചെയ്യുന്ന പ്ര​വൃ​ത്തി​യാ​ണ്​ വി​ല​യി​രു​ത്തേ​ണ്ട​ത്. പ​ല​വി​ധ ചി​ന്താ​ഗ​തി​ക​ളും രാ​ഷ്​​ട്രീ​യ​വു​മൊ​ക്കെ​യു​ള്ള പ്ര​വാ​സി​ക​ളു​ണ്ടാ​കും.

Pravasi...
Pravasi…

എ​ന്നി​രു​ന്നാ​ലും പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ​ങ്കി​ലും ന​മ്മ​ള്‍ സ​മ്മ​തി​ദാ​നം വി​​നി​യോ​ഗി​ക്കു​മ്പോൾ ക​ക്ഷി​രാ​ഷ്​​ട്രീ​യ ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക മി​ക​വു​ള്ള​വ​രും ന​മ്മു​ടെ പ്ര​ദേ​ശ​ത്തി​ന്​ വി​ക​സ​നം എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രും മ​ത​മൈ​ത്രി​ക്കും അ​ഴി​മ​തി നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും വേ​ണ്ടി പ​ട​പൊ​രു​താ​ന്‍ ത​യാ​റു​ള്ള​വ​രു​മാ​യ അ​ര്‍​ഹ​രി​ല്‍ അ​ര്‍​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ്​ നാം ​ശ്ര​ദ്ധ​പു​ല​ര്‍​ത്തേ​ണ്ട​ത്. വോ​ട്ട്​​ കേ​വ​ലം ക​ക്ഷി​രാ​ഷ്​​ട്രീ​യ താ​ല്‍​പ​ര്യ​ത്തി​നാ​വ​രു​തെ​ന്ന്​ അ​ര്‍​ഥം.