സര്‍ക്കാര്‍ ഓണ്‍ലൈന്‍ മാതൃകയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നു

0
341
Ecommerce,govt
Ecommerce,govt

ഇന്റർനെറ്റും മറ്റ് കമ്പ്യൂട്ടർ നെറ്റ് വർക്കുകളും ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇകൊമേഴ്സ് ആഗോള ഇ-കൊമേഴ്‌സ് ഭീമന്മാര്‍ രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം കയ്യടക്കിയതിന്റെ പശ്ചാത്തലത്തില്‍ ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നു.

Filpart..
Filpart..

ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും മാതൃകയില്‍ ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു.

Ecommerce
Ecommerce

11 അംഗങ്ങളാകും സമിതിയില്‍ ഉണ്ടാകുക.കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്.വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനല്‍കിയിട്ടുള്ളത്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്‌സ്(ഒഎന്‍ഡിസി)യുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പടെയുള്ളവയ്ക്ക് ഒഎന്‍ഡിസി നേതൃത്വംനല്‍കും.