കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വാക്‌സിന്‍ നിര്‍മാണ ലാബുകള്‍ സന്ദര്‍ശിക്കും

0
307
Naredra-Modi
Naredra-Modi

രാജ്യത്തെ കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന മൂന്ന് ഫാര്‍മ പ്ലാന്റുകള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും.അഹമ്മദാബാദിന് സമീപത്തെ സൈഡസ് കാഡില, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുക.വാക്‌സിന്‍ വികസനത്തെ കുറിച്ച്‌ നേരിട്ടറിയുന്നതിനാണ് സന്ദര്‍ശനം.

India-Modi-BJP-politics
India-Modi-BJP-politics

അഹമ്മദാബാദ് നഗരത്തിന് സമീപത്തെ ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ആഗസ്റ്റില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു.സൈഡസ് കാഡില പ്ലാന്റ് സന്ദര്‍ശനത്തിനു ശേഷം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ഹൈദരാബാദിലെത്തി കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ വികസിപ്പിക്കുന്ന ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തും.