തദ്ദേശ തിരഞ്ഞെടുപ്പ്, കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട്

0
308
Electionss
Electionss

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി.കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട്ചെയ്യാം.കോവിഡ് ബാധിച്ച രോഗികള്‍ തപാല്‍ വോട്ടിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം .വോട്ടെടുപ്പ് തീയതിക്ക് 10 ദിവസം മുന്‍പ് തപാല്‍ വോട്ടിനുള്ള നടപടി തുടങ്ങും. അന്ന് മുതല്‍ രോഗമുള്ളവരുടെ വീടുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ എത്തി വോട്ട് രേഖപ്പെടുത്തി വാങ്ങും.

Voting
Voting

തലേദിവസം മൂന്ന് മണിവരെ പോസിറ്റീവ് ആകുന്നവരുടെ വീടുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടുമായി എത്തും. രോഗം മൂലം മറ്റ് ജില്ലകളില്‍ പെട്ടുപോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കുകയും ചെയ്യാം. തലേദിവസം മൂന്ന് മണിക്ക് ശേഷം രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച്‌ വോട്ട് ചെയ്യാന്‍ എത്താം. വോട്ടെടുപ്പിന്റെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി.