മയക്ക് മരുന്നുകളും സ്ഫോടക വസ്തുക്കളും കണ്ടെത്താൻ നായകൾക്ക് പുറമെ ഇതാ എലികളും

0
398
Magawa-rat.j
Magawa-rat.j

നായകളാണ് സ്ഫോടക വസ്തുക്കളും മയക്ക് മരുന്നുകളും കണ്ടെത്താന്‍ സേനകള്‍ക്ക് യന്ത്രങ്ങള്‍ക്ക് പുറമേ സഹായമാകുന്നത്. എന്നാല്‍ എലികള്‍ക്കും ഇത് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ‘മഗാവ’ എന്ന എലി. 39 കുഴിമൈനുകളും 28 സ്ഫോടക വസ്തുക്കളുമാണ് മഗാവ ഇതുവരെയായി കണ്ടെത്തിയത്.

Magawa
Magawa

അഫ്രിക്കന്‍ ജയന്‍റ് പൌച്ച്‌ഡ് വിഭാഗത്തില്‍ പെടുന്ന ഏഴ് വയസ് പ്രായമുള്ള ഈ എലിക്ക് പരിശീലനം നല്‍കിയത് ടാന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപോപോ എന്ന സ്ഥാപനമാണ്.മികച്ച സേവനത്തിന് മൃഗങ്ങള്‍ക്ക് നല്‍കുന്ന സ്വര്‍ണ മെഡല്‍ നേടിയ താരമാണ് ‘മഗാവ’. ചെറുചലനം പോലും സ്ഫോടനത്തിലേക്ക് നയിക്കുന്ന മൈനുകളാണ് മഗാവ വിജയകരമായി കണ്ടെത്തിയത്.

Magav
Magav

1.2 കിലോഗ്രാം ഭാരമാണ് മഗാവയ്ക്കുള്ളത്. 70 സെന്‍റിമീറ്ററാണ് മഗാവയുടെ നീളം. മറ്റ് എലി വിഭാഗങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്പോൾ  മഗാവയ്ക്ക് വലുപ്പം കൂടുതലാണ്. പാഴായ വസ്തുക്കള്‍ക്കിടയില്‍ നിന്ന് രാസ വസ്തുക്കളും സ്ഫോടക വസ്തുക്കളും തിരിച്ചറിയുന്നതിന് മഗാവയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഒരു ദിവസം മുതല്‍ നാല് ദിവസം വരെ സമയമെടുത്ത് കണ്ടെത്തുന്ന സ്ഫോടക വസ്തുക്കള്‍ മഗാവ ഇരുപത് മിനിറ്റ് കൊണ്ടാണ് കണ്ടെത്തുന്നത്.