പശുക്കള്‍ക്ക് സംരക്ഷണം നൽകുന്ന തോക്കുധാരികൾ

0
319
Sudani
Sudani

നമ്മുടെ രാജ്യത്ത് പശുവിന് നൽകുന്ന സംരക്ഷണരീതി എല്ലാവർക്കും അറിയാവുന്നതാണ്.എന്നാല്‍ അതിനും മേലെ പശുവിനെ തോക്ക് ധാരികള്‍ കാവല്‍ നിന്ന് സംരക്ഷിക്കുന്ന ഒരു സ്ഥലമുണ്ട്. ദക്ഷിണ സുഡാനിലെ ജുബയിലെ മുണ്ടരി ഗോത്രവര്‍ഗത്തിന്റെ ഇടയിലാണ് പശുവിനെ അത്രമേല്‍ സംരക്ഷിക്കുന്നത്. ഈ ഗ്രാമത്തില്‍ മനുഷ്യരേക്കാള്‍ വില കാലികള്‍ക്കാണ്. കുടുംബാംഗത്തെ പോലയാണ് ഇവിടെ പശുക്കളെ കാണുന്നത്. ഇവരുടെ കാലികള്‍ക്കുമുണ്ട് സവിശേഷത. സാധാരണ പശുവോ പോത്തോ കാളയോ അല്ല മറിച്ച്‌ പ്രത്യേക തരം കൊമ്പുള്ള അങ്കോള-വതൂസി എന്നയിനം കാലികളാണ് ഇവരുടെ പക്കല്‍ ഉള്ളത്. പ്രൗഢിയുടെ ചിഹ്നമായാണ് ഇവിടെ കാലികളെ കാണുന്നത്.

tribels.
tribels.

നൈല്‍ നദിയുടെ കരയിലാണ് ഇവര്‍ താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യര്‍ ഈ ഗോത്രത്തിലുള്ളവരാണ്. മറ്റ് മനുഷ്യരില്‍ നിന്ന് അകന്നു മാറി ജീവിക്കുന്നവരാണിവര്‍. താരിഖ് സൈദി എന്ന ഫോട്ടോഗ്രാഫറാണ് ഇവരുടെ വ്യത്യസ്ത ജീവിതരീതി ലോകത്തിന് മുന്നിലെത്തിച്ചത്. ഇവരുടെ ജീവിതരീതി വളരെയധികം വ്യത്യസ്തമാണ്. രാവിലെ എഴുന്നേറ്റയുടന്‍ ഇവര്‍ ഒരു വൃക്ഷത്തിന്റെ കമ്പ് കൊണ്ട് പല്ലുകള്‍ വൃത്തിയാക്കും. തുടര്‍ന്ന് കാലികള്‍ മൂത്രമൊഴിക്കുമ്പോൾ അവിടെ തലവച്ച്‌ കഴുകും. ത്വക് രോഗങ്ങള്‍ക്ക് പരിഹാരമായാണ് ഇവിടുള്ളവര്‍ ഗോമൂത്രത്തില്‍ കുളിക്കുന്നത്. പശുവിന്റെ പാല്‍ കുടിയ്ക്കുന്നതിലുമുണ്ട് വ്യത്യസ്തത. പാല്‍ കറന്ന് പാത്രത്തിലേക്ക് മാറ്റുന്നതിന് പകരം പശുവിന്റെ അകിടില്‍ നിന്ന് നേരിട്ടാണ് ഇവിടുള്ളവര്‍ പാല്‍ കുടിക്കുന്നത്.

Cow
Cow

തുടര്‍ന്ന് ചെണ്ട കൊട്ടി ഗ്രാമവാസികള്‍ക്ക് കാലികളെ മേയ്ക്കാന്‍ സമയമായെന്ന സൂചന നല്‍കും. അൻപതിനായിരത്തോളം രൂപ വിലമതിക്കുന്നതാണ് ഇവരുടെ പശുക്കള്‍. പശുക്കള്‍ക്കൊപ്പമാണ് ഇവിടെ ഗ്രാമവാസികളും ഉറങ്ങുന്നത്. കൊതുകുകളെ തുരത്താന്‍ ചാണകം കത്തിച്ച പൊടിയാണ് ഇവര്‍ മുഖത്ത് തേക്കുന്നത്. പ്രതിവര്‍ഷം ആയിരക്കണക്കിന് പശുക്കളെയാണ് ഇവിടെ നിന്ന് കാണാതാവുന്നത്. അത്രതന്നെ ആളുകളെ ഇവിടെ ഓരോ വര്‍ഷവും പശുവിനെ മോഷ്ടിക്കാന്‍ വരുന്നവര്‍ കൊല്ലുന്നുമുണ്ട്. പ്രൗഢിയുടെ ചിഹ്നമായാണ് ഇവിടെയുള്ളവര്‍ പശുക്കളെ കാണുന്നത്.