യുപിയിൽ പെണ്‍കുഞ്ഞിനെ മൂന്ന് ചാക്കുകള്‍ക്കുളിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചു

0
312
Uttar-Pradesh..
Uttar-Pradesh..

വളരെ ദയനീയം,ഉത്തര്‍പ്രദേശിലെ മീററ്റിൽ പെണ്‍കുഞ്ഞിനെ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.മൂന്ന് ചാക്കുകള്‍ക്കുളളിലായി കുഞ്ഞിനെ വെച്ച്‌ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തിയവരാണ് ചാക്കിനുളളില്‍ കുഞ്ഞിനെ കണ്ടത്.ചാക്കിനുളളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒന്നിന് പിറകേ ഒന്നായി മൂന്ന് ചാക്കുകള്‍ നീക്കിയ ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

UP
UP

നവജാത ശിശുവിനെ കണ്ടെത്തിയെന്ന് പറഞ്ഞ് ശതാബ്ദി നഗറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. കുട്ടിയെ ഉടന്‍ ജില്ലാ വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സ ഉടന്‍ നല്‍കി. മാസം തികയും മുമ്ബേ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ആരോഗ്യവതിയാണ്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.