ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് ചേർന്ന് ഒരു രാഷ്‌ട്രം, ബിജെപിയെ പിന്തുണക്കുമെന്ന് ‌നവാബ് മാലിക്

0
321
IN-PAK-BA.New
IN-PAK-BA.New

ഭാരതീയ ജനതാ പാർട്ടി പാകിസ്ഥാനേയും ഇന്ത്യയെയും ബംഗ്ലാദേശിനേയും ചേർത്ത് ഒരു രാജ്യ൦മാക്കാൻ മുന്നോട്ടു വന്നാൽ ആ ബുദ്ധിപരമായ നീക്കത്തെ സ്വാഗതം ചെയ്യുമെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. കറാച്ചി ബേക്കറി പേര് മാറ്റല്‍ സംഭവത്തില്‍ കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്.

IN-PAK-BA
IN-PAK-BA

എന്നാല്‍ ‘കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന സമയം വരുമെന്ന് ദേവേന്ദ്രജി പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിച്ചു ചേര്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ഒന്നിപ്പിച്ചു കൂടാ. മൂന്ന് രാജ്യങ്ങളെയും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യും.’ നവാബ് മാലിക് എ.എന്‍.ഐയോട് പറഞ്ഞു.

reunification-of-india-a-necessity
reunification-of-india-a-necessity

അതേസമയം മുംബൈയിലെ കറാച്ചി എന്നു പേരുള്ള ബേക്കറിക്ക് നേരെ ശിവസേന നേതാവ് ഭീഷണി മുഴക്കിയ സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. കടയുടെ പുറത്തുള്ള ബോര്‍ഡിലെ കറാച്ചി എന്ന പേര് നീക്കം ചെയ്യണമെന്നായിരുന്നു ശിവേസനാ നേതാവ് നിതിന്‍ നന്ദ്‌ഗോന്‍ക്കാറിന്റെ ആവശ്യം. ബേക്കറിയില്‍ എത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ നിതിന്‍ നന്ദ്‌ഗോക്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.