ഇന്ത്യ കോവിഡ് വാക്‌സിന്‍ എത്തിയത്തിന്റെ പ്രതീക്ഷയിലാണ്.രണ്ട് വാക്‌സിനുകളുമായി രാജ്യ൦ ശ്രമിക്കുന്നത് കോവിഡിനെ ഒന്നടങ്കം കൊന്നൊടുക്കാനാണ്.ഇപ്പോഴിതാ രാജ്യത്തിന് പ്രതീക്ഷയേകുന്ന മറ്റൊരു വാര്‍ത്തകൂടി എത്തിയിരിക്കുകയാണ്. കുത്തിവപ്പിലൂടെയല്ലാതെ മൂക്കിലൂടെ കോവിഡ് വാക്‌സിന്‍ ശരീരത്തിലെത്തിക്കാമെന്നതാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് ഇതിനായുള്ള പരീക്ഷണം ഉടന്‍ ആരംഭിക്കും.
നാഗ്പൂരിലാണ് ആദ്യ രണ്ട് ഘട്ടങ്ങളിലും പരീക്ഷണം നടക്കുന്നത്. ഇതുവരെ ഇന്ത്യ അംഗീകരിച്ച കോവിഷീല്‍ഡും, കോവാക്‌സിനും കൈയ്യിലെ കുത്തിവപ്പിലൂടെയാണ് നല്‍കു്ന്നത്. വാഷിങ്ടണ്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് മൂക്കിലൂടെയുള്ള വാക്‌സിന്‍ പരീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് സി.ഇ.ഒ ഡോക്ടര്‍ കൃഷ്ണ എല്ല പറയുന്നു. ഇപ്പോഴുള്ള കോവിഡ് വാക്‌സിനുകള്‍ രണ്ട് ഡോസുകള്‍ വീതമാണ് നല്‍കിവരുന്നത്. എന്നാല്‍ മൂക്കിലൂടെയുള്ള വാക്‌സിന്‍ ഒരു ഡോസ് മാത്രം നല്‍കിയാല്‍ മതിയെന്നതാണ് പ്രത്യേകത.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നേസല്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. കുത്തിവച്ചുള്ള വാക്‌സിനേക്കാള്‍ ഫലപ്രദമാണ് നേസല്‍ വാക്‌സിനെന്ന് ഡി.സി.ജി.ഐക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഭുവനേശ്വര്‍, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.18 മുതല്‍ 65 വയസ്സ് പ്രായമുള്ള സന്നദ്ധപ്രവര്‍ത്തകരെ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുക്കും. ആദ്യപടിയായി 40 മുതല്‍ 45 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.