അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി മൂത്തോൻ, ഗീതു മോഹന്‍ദാസിനും പുരസ്‌കാരം

0
549
Geethu...,
Geethu...,

വളരെയധികം നിരൂപക പ്രശംസ നേടിയ മനോഹരമായ ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിയെ നായകനാക്കി നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് ഒരുക്കിയ . ചിത്രത്തിൽ ഓരോ അഭിനേതാക്കളും അത്രമേല്‍ ഗംഭീര പെര്‍ഫോര്‍മന്‍സാണ് കാഴ്ചവച്ചത്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്നിവിന്‍ പോളിയും റോഷന്‍ മാത്യുവും ശശാങ്ക് അറോറയും സഞ്ജന ദിപുവുമായിരുന്നു. എന്നാല്‍ ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച്‌ കൈയ്യടിയും അവാര്‍ഡുകളുമൊക്കെ നേടിയ ചിത്രത്തെ തേടി പുതിയ അവാര്‍ഡുകളുമെത്തിയിരിക്കുകയാണ്. മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്.

Moothon director Geetu Mohandas
Moothon director Geetu Mohandas

സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സഞ്ജന ദിപുവിനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഗീതു മോഹന്‍ദാസിനുമാണ് ലഭിച്ചിരിക്കുന്നത്.സംവിധായികയായ ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

Muthon
Muthon

സഞ്ജനയെയും ശശാങ്കിനെയും കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഗീതു അവാര്‍ഡ് വിവരം പങ്കുവെച്ചിട്ടുള്ളത്. അവാര്‍ഡ് വിവരം പുറത്ത് വിട്ട ഗീതു മോഹന്‍ദാസിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. . ലക്ഷ ദ്വീപില്‍ നിന്നും തന്റെ മൂത്തോനെ (മൂത്ത സഹോദരന്‍)തേടി ബോംബെയിലെക്ക്‌ വരുന്ന മുല്ല എന്ന കുട്ടിയും അതിന്റെ തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായിട്ടുള്ളത്. ചിത്രത്തിന് പ്രശംസകളും അംഗീകാരങ്ങളും തേടിയെത്തിക്കൊണ്ടേയിരിക്കുകയാണ്