‘ഇനി ഇത്തരത്തിൽ പെരുമാറരുത്’ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറോട് ആഭ്യന്തര വകുപ്പ് പ്രതികരിച്ചത് ഇങ്ങനെ

0
410
aiswarya dongre ips officer

മഫ്തി വേഷത്തിൽ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ  വനിതാ പൊലീസിന് എതിരെ എടുത്ത നടപടി സംഭവത്തിൽ ഡി സി പി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്, അവിടെ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് ആഭ്യന്തരവകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ ആയ ഇവരുടെ പെരുമാറ്റം അതിരു വിട്ടതായിരുന്നു എന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവം വാർത്തയാക്കുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് പതിവുപോലെ റിപ്പോർട്ട് ചെയ്തിരുന്നു.

aiswarya dongre ips officer

‘ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടി’ – തുടങ്ങിയ കുറ്റങ്ങൾക്ക് വനിതാ പൊലീസുകാരിയെ ട്രാഫിക്കിലേക്ക് മാറ്റിയെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡി സി പി വിശദീകരിച്ചത്.

കഴിഞ്ഞദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ ആയിരുന്നു സംഭവം. ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോൾ ആയിരുന്നു പാറാവിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാൾ യൂണിഫോമിൽ അല്ലാത്തതിനാലും പുതുയതായി ചുമതലയേറ്റ ഡി സി പിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്. ഇതാണ് പാറാവിൽ ഉണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ശിക്ഷാ നടപടി നൽകുന്നത് വരെ എത്തിച്ചത്. സംഭവത്തിൽ ഡി സി പി വനിത പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ആരാഞ്ഞെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാൽ ട്രാഫിക്കിലേക്ക് ശിക്ഷാ നടപടിയായി അയയ്ക്കുകയായിരുന്നു.അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ എത്തിയാൽ എങ്ങനെ തിരിച്ചറിയും എന്നാണ് ഇവരുടെ ചോദ്യം.