ഗൂഗിൾ മാപ്പ് ശരിയാണോ ? മാപ്പു നോക്കി തേക്കടിക്ക് പോയി, എത്തിയത് ശബരിമലയിൽ

0
493
google-map
google-map

വനമേഖലയിലൂടെ തേക്കടിയിലേക്ക് ഒരു ട്രക്കിംഗ് പാതയുണ്ട്. എളുപ്പവഴി തേടിയ യുവാക്കൾക്ക് ഗൂഗിൾ കാട്ടി നൽകിയത് ഈ വഴിയായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്.ഗൂഗിൾ മാപ്പു നോക്കി തേക്കടിക്ക് പുറപ്പെട്ട യുവാക്കൾ എത്തിയത് ശബരിമലയിൽ.

google map
google map

ചിറ്റാർ സ്വദേശികളായ ശ്രീജിത്ത് (27), വിപിൻ വർഗീസ് (23) എന്നിവരെയാണ് ഗൂഗിൾ ചതിച്ചത്. ഇവർ ഇരുവരും എത്തിയ സ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് സംഭവം. പത്തനംതിട്ട ചിറ്റാറില്‍ നിന്ന് ബൈക്കിലാണ് ഇരുവരും യാത്ര തുടങ്ങിയത്. തേക്കടിയിലെത്താൻ എളുപ്പവഴി തേടി ഫോണിൽ ഗൂഗിൾ മാപ്പും സെറ്റ് ചെയ്ത് അത് നോക്കിയായിരുന്നു യാത്ര.

Google_Maps
Google_Maps

ചിറ്റാറിൽ നിന്ന് പ്ലാച്ചേരി വഴി പമ്പയിലെത്തി. ഗണപതി കോവിൽ കടന്ന് മുന്നോട്ടേക്കെത്തിയപ്പോൾ സന്നിധാനത്തേക്കുള്ള വഴിയിലെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ഇതോടെയാണ് ഇതുവഴി അകത്തേക്ക് കടന്നത്. ഈ സമയം പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെങ്കിലും യുവാക്കൾ കടന്നു പോയത് ശ്രദ്ധയിൽപ്പെട്ടില്ല. ഇവർ അകത്തേക്ക് കടന്നുപോയി കഴിഞ്ഞാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സന്നിധാനത്തുള്ള വനപാലകർക്കും പൊലീസിനും വിവരം കൈമാറി.

Bike
Bike

വിവരം ലഭിച്ചയുടൻ സന്നിധാനത്തെ ഉദ്യോഗസ്ഥർ യുവാക്കളെ കാത്ത് വഴിയിൽ തന്നെ നിലയുറപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിലൂടെ ബൈക്കില്‍ പാഞ്ഞെത്തിയ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഗൂഗിൾ മാപ്പ് ചതിച്ചതാണെന്ന് വ്യക്തമായി. വനമേഖലയിലൂടെ തേക്കടിയിലേക്ക് ഒരു ട്രക്കിംഗ് പാതയുണ്ട്. എളുപ്പവഴി തേടിയ യുവാക്കൾക്ക് ഗൂഗിൾ കാട്ടി നൽകിയത് ഈ വഴിയായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്.