നെറ്റ്ഫഌക്‌സിലും ആമസോണിലും തിളങ്ങാന്‍ കാളിദാസ് ജയറാം, തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നു

0
358
Kaildas-new photo
Kaildas-new photo

തമിഴ് സിനിമ ലോകം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകള്‍ കൂടുതല്‍ പരീക്ഷിക്കുകയാണ്. ആമസോണ്‍ പ്രൈമും നെറ്റ്ഫഌക്‌സും പ്രമുഖ സംവിധായകര്‍ അണിനിരക്കുന്ന തമിഴ് ആന്തോളജി ചിത്രങ്ങളുമായി എത്തുകയാണ് .മലയാളി സാന്നിധ്യം കൊണ്ടും സമ്പന്നമാണ് ഈ ചിത്രങ്ങള്‍. ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Kaildas new
Kaildas new

നാല് സൂപ്പര്‍ഹിറ്റ് സംവിധായകരാണ് നെറ്റ്ഫഌക്‌സ് പുറത്തിറക്കുന്ന പാവ കഥൈകളില്‍ ഒന്നിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, സുധ കൊന്‍ഗര, വെട്രി മാരന്‍, വിഗ്നേഷ് ശിവന്‍ എന്നിവരാണ് കഥ പറയുന്നത്. കാളിദാസ് ജയറാമിനൊപ്പം ബോളിവുഡ് നടി കല്‍കി കോച്ച്‌ലിന്‍, പ്രകാശ് രാജ്, സായ് പല്ലവി, അഞ്ചലി, ഭാവനി ശ്രീ, ഹരി, സാന്ദനു ഭാഗ്യരാജ്, സിമ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പ്രണയം, അഭിമാനം, ആദരവ് എന്നിവ എങ്ങനെയാണ് ബന്ധങ്ങളെ സ്വാദീനിക്കുന്നത് എന്നതിനെ ആസ്പദമാക്കിയാണ് ചിത്രം.

Tamil-Cinema-top-directors.
Tamil-Cinema-top-directors.-

സുഹാസിനി മണിരത്‌നം, സുധ കോന്‍ഗാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നീ സംവിധായകരുടേതാണ് പുത്തും പുതു കാലൈ. നാല് ചെറു കഥകളാണ് ചിത്രത്തില്‍ പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോസില്‍ ഒക്ടോബര്‍ 16നാണ് റിലീസ്.സുധ സംവിധാനം ചെയ്യുന്ന ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലാണ് മലയാളി സാന്നിധ്യം തൊണ്ട് സമ്ബന്നമാകുന്നത്. ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Kaildas
Kaildas

ഗൗതം മേനോന്റെ അവരും ഞാനും/ അവളും ഞാനും എന്ന ചിത്രത്തില്‍ എംഎസ് ഭാസ്‌കര്‍, റിതു വര്‍മ എന്നിവരും അഭിനയിക്കുന്നു.സുഹാസിനി സംവിധായികയുടേയും അഭിനേതാവിന്റേയും വേഷത്തില്‍ എത്തുന്ന കോഫി, എനിവണ്‍? എന്ന ചിത്രത്തില്‍ അനു ഹാസനും ശ്രുതി ഹാസനുമാണ് അഭിനയിക്കുന്നത്.രാജീവ് മേനോന്റെ റീയുണിയന്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രിയ, ലീല സാംസണ്‍, സിക്കില്‍ ഗുരുചരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍.