കാസർഗോഡ് ബിജെപിക്കെതിരെ സഖ്യംവുമായി എൽ.ഡി.എഫും-യു.ഡി.എഫും

0
469
Panchayath.Ldf-Udf
Panchayath.Ldf-Udf

എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ പുറത്താക്കാൻ ഒരുമിച്ച പഞ്ചായത്താണ് കാസര്‍കോട് എന്‍മകജെ പഞ്ചായത്ത്. ബി.ജെ.പി വിരുദ്ധതയില്‍ ബി.ജെ.പി ശക്തികേന്ദ്രത്തില്‍ ഒന്നിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുമ്പോള്‍ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്.മൂന്നു വര്‍ഷം ബി.ജെ.പിയും രണ്ടു വര്‍ഷം യു.ഡി.എഫുമാണ് എന്‍മകജെ പഞ്ചായത്ത് ഭരിച്ചത്.

Panchayath
Panchayath

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴുവീതം സീറ്റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ ബി.െജ.പിക്കാണ് ലഭിച്ചത്. ഭരണം തുടങ്ങി മൂന്നാം വര്‍ഷം യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ്. പിന്തുണച്ചതോടെയാണ് ബി.ജെ.പി. ഭരണസമിതി രാജിവച്ചത്.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സി.പി.ഐ. യു.ഡി.എഫിനെ പിന്തുണയ്ക്കുകയും സി.പി.എം. അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെയാണ് യു.ഡി.എഫ്. ഭരണസമിതി നിലവില്‍വന്നത്. അവിശുദ്ധ ബന്ധമുണ്ടാക്കി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് ജനം മറുപടി നല്‍കുമെന്നാണ്  ബി.ജെ.പിയുടെ പ്രതീക്ഷ.

Voting
Voting

എന്നാല്‍ ധാരണയ്ക്കപ്പുറം ഒന്നുമില്ലെന്നും അധികാരത്തില്‍ തിരിച്ചെത്തുക തന്നെ ചെയ്യുമെന്നാണ് യു.ഡി.എഫ്. നിലപാട്. അവിശ്വാസ പ്രമേയങ്ങള്‍ക്ക് ഇടനല്‍കാനാകാതെ മികച്ച ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം നേടാനാണ് ഇരുമുന്നണികളുടെയും നീക്കം.