അമേരിക്കയുടെ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു, ഇന്ത്യയുടെ അഭിമാനമാണ് കമലയെന്ന് പ്രധാനമന്ത്രി

0
91
Modi-Biden
Modi-Biden

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രം ബന്ധം ശക്തമാക്കുന്നതടക്കമുളള കാര്യങ്ങള്‍ സംസാരിച്ചതായും മോദി ട്വിറ്ററില്‍ വ്യക്തമാക്കി.

Joe-Biden-and-Kamala-Harris
Joe-Biden-and-Kamala-Harris

യു.എസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബൈഡനുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. ഇന്ത്യ യു.എസ്‌ നയതന്ത്ര പങ്കാളിത്തം ശക്തമാക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ച ചെയ്‌തു. കോവിഡ്‌ 19, കാലാവസ്ഥ വ്യതിയാനം, ഇന്തോ പസഫിക്‌ മേഖലിയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെ മുന്‍ഗണനകളും താല്‍പര്യങ്ങളുടം ചര്‍ച്ച ചെയ്‌തു. മോദി ട്വിറ്ററില്‍ കുറിച്ചു.

Joe-Biden
Joe-Biden

വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുത്ത ഇന്ത്യന്‍ വംശജ കമലാഹാരിസിനെയും അഭിനന്ദനങ്ങള്‍ അറിയിച്ചു. കമലാഹാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്‌ വലിയ അഭിമാനവും, പ്രചോദനവും നല്‍കുന്നതാണ്‌. ഇന്ത്യയും അമേരിക്കുയം തമ്മിലുളള ബന്ധം ശക്തമാക്കുന്നതിന്‌ കമലാ ഹാരിസിന്റെ വിജയം ഇടയാക്കും.