പിജെ ജോസഫ്- ജോസ് കെ മാണി, രണ്ടില രണ്ടായപ്പോൾ ചെണ്ടയും ടേബിൾ ഫാനുമായി

0
444
Kerala-Congress-M
Kerala-Congress-M

ചിഹ്നവുമായി ബന്ധപ്പെട്ട് ജോസ്-ജോസഫ് വിഭാഗങ്ങൾ അവകാശവാദവുമായി  തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.ഇപ്പോളിതാ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു. ഹൈക്കോടതിയിലും ചിഹ്നവുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് തീർപ്പാകാൻ വൈകുമെന്നതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിഹ്നം മരവിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

joseph-jose-k-mani-kerala-congress
joseph-jose-k-mani-kerala-congress

ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസിന് ടേബിൾ ഫാനുംചിഹ്നമായി കമ്മീഷൻ അനുവദിക്കുകയും ചെയ്തു. രണ്ടു പാർട്ടികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ചിഹ്നംഅനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നൽകാനായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻ ഉത്തരവ്. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു.

Randila
Randila

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം  അനുവദിച്ചത് താൻ നേതൃത്വം നൽകുന്ന വിഭാഗത്തിന് ആണെന്ന്  ജോസഫ്   അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നത്തിൽ മത്സരിക്കാം എന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ  പ്രതീക്ഷ. ജോസ് വിഭാഗം  ആകട്ടെ  കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഒരുപോലെ പ്രതീക്ഷയർപ്പിച്ചിരുന്നു.പാലാ ഉപതെരഞ്ഞെടുപ്പിൽ  കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തിൽ രണ്ടില നഷ്ടപ്പെട്ട്  മത്സരിച്ച  പാർട്ടിയെ പാലായും കൈവിട്ടിരുന്നു.