ആ​ദ്യ​ദി​നം ഒൻമ്പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍

0
329
covid-19
covid-19

ഒൻമ്പത് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ദ്യ​ദി​നം കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വെ​പ്പ് ന​ട​ക്കും. ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍കു​ക. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 10,563 ഉം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 10,670ഉം ​ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര​ട​ക്കം ആ​കെ 27,233 പേ​ര്‍ ഇ​തി​ന​കം വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍ത്തി​യാ​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഇ​ന്‍ ചാ​ര്‍ജ് ഡോ. ​എം പ്രീ​ത അ​റി​യി​ച്ചു. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 100 കേ​ന്ദ്ര​ങ്ങ​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ 20 കേ​ന്ദ്ര​ങ്ങ​ളി​ലും കു​ത്തി​വെ​പ്പി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

corona
corona

ഒ​രു കേ​ന്ദ്ര​ത്തി​ല്‍ ഒ​രു ദി​വ​സം രാ​വി​ലെ 50 പേ​ര്‍ക്കും ഉ​ച്ച​ക്കു​ ശേ​ഷം 50 പേ​ര്‍ക്കു​മാ​യി 100 പേ​ര്‍ക്കാ​ണ് കു​ത്തി​വെ​പ്പ്​ ന​ല്‍കു​ക. ഇ​തി​നാ​യി ഓ​രോ വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ത്തി​ലും അ​ഞ്ച് പേ​ര​ട​ങ്ങി​യ വാ​ക്‌​സി​നേ​ഷ​ന്‍ ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കു​ത്തി​വെ​പ്പി​െന്‍റ തീ​യ​തി​യും സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ച്ച്‌ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ല്‍ ന​മ്ബ​റി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ അ​നു​വ​ദി​ച്ച സ​മ​യ​ത്ത് ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​മാ​യി അ​ത​ത് സ്ഥ​ല​ത്ത് ഹാ​ജ​രാ​ക​ണം. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും പോ​സി​റ്റി​വാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രും വാ​ക്‌​സി​നേ​ഷ​ന് ഹാ​ജ​രാ​ക​രു​ത്. നെ​ഗ​റ്റി​വാ​യി 28 ദി​വ​സ​ത്തി​നു ശേ​ഷം മാ​ത്ര​മേ അ​വ​ര്‍ക്ക് കു​ത്തി​വെ​പ്പ് ല​ഭി​ക്കൂ. ഗ​ര്‍ഭി​ണി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, 18 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍, മു​മ്ബ് ഏ​തെ​ങ്കി​ലും കു​ത്തി​വെ​പ്പ് എ​ടു​ത്ത​തി​നാ​ല്‍ അ​ല​ര്‍ജി ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്ക് കു​ത്തി​വെ​പ്പ് ന​ല്‍കി​ല്ല.

vac
vac

റി​സ​പ്ഷ​ന്‍, തി​രി​ച്ച​റി​യ​ല്‍ മു​റി, വാ​ക്‌​സി​നേ​ഷ​ന്‍ മു​റി, നി​രീ​ക്ഷ​ണ മു​റി എ​ന്നി​വ ഓ​രോ കു​ത്തി​വെ​പ്പ് കേ​ന്ദ്ര​ത്തി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ത്തി​വെ​പ്പി​നു​ശേ​ഷം അ​ര​മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ക. കു​ത്തി​വെ​പ്പി​നെ​ത്തു​ട​ര്‍ന്ന് പാ​ര്‍ശ്വ​ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും പു​റ​ത്തു ക​ട​ക്ക​ലും വ്യ​ത്യ​സ്ത വാ​തി​ലു​ക​ളി​ലൂ​ടെ ആ​യി​രി​ക്കും. ഒ​രാ​ള്‍ക്ക് ര​ണ്ട് ഡോ​സ് കു​ത്തി​വെ​പ്പാ​ണ് ന​ല്‍കു​ക. ആ​ദ്യ കു​ത്തി​വെ​പ്പ് ക​ഴി​ഞ്ഞ് 28 ദി​വ​സ​ങ്ങ​ള്‍ക്കു ശേ​ഷം അ​ടു​ത്ത ഡോ​സ് ന​ല്‍കും. ര​ണ്ടാ​മ​ത്തെ ഡോ​സ് ല​ഭി​ച്ച്‌ 14 ദി​വ​സ​ങ്ങ​ള്‍ക്കു ശേ​ഷം മാ​ത്ര​മേ ഒ​രാ​ള്‍ പ്ര​തി​രോ​ധ ശേ​ഷി ആ​ര്‍ജ്ജി​ക്കു​ക​യു​ള്ളൂ.വാ​ക്‌​സി​നേ​ഷ​െന്‍റ മേ​ല്‍നോ​ട്ട​ത്തി​നും നി​ര​ന്ത​ര മോ​ണി​റ്റ​റി​ങ്ങി​നു​മാ​യി ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ടാ​സ്‌​ക് ഫോ​ഴ്‌​സും ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ബ്ലോ​ക്ക് ടാ​സ്‌​ക് ഫോ​ഴ്‌​സും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ ജി​ല്ല ത​ല​ത്തി​ല്‍ ക​ണ്‍ട്രോ​ള്‍ റൂ​മും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.